അഹമ്മദാബാദ്: ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് കുറ്റവാളികളെന്ന് കണ്ടെത്തിയ 31 പേരുടെ വധശിക്ഷ പ്രഖ്യാപിക്കുന്നത് അഹമ്മദാബാദ് സെഷന്‍സ് കോടതി മാറ്റിവച്ചു.

അഡിഷനല്‍ സെഷന്‍സ് ജഡ്ജ് ആര്‍.ആര്‍ പാട്ടീലാണ് വിധിപ്രഖ്യാപനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്. കേസില്‍ കുറ്റവാളികളായി പ്രഖാപിച്ച 31 പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയല്‍ വാദിച്ചു.

നേരത്തേ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ 31 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 63 പേരെ കോടതി വെറുതെ വിടുകയും ചെയ്തു.