Categories

ഗോ­വ ബീ­ച്ചില്‍ ഒമ്പ­ത് വ­യ­സു­ള­ള റ­ഷ്യന്‍ പെണ്‍­കു­ട്ടി പീ­ഡി­പ്പി­ക്ക­പ്പെ­ട്ടു

ഗോ­വ: ഒ­മ്പ­തു­യ­സു­ള്ള റ­ഷ്യന്‍ പെണ്‍­കു­ട്ടി ഗോ­വ ബീ­ച്ചില്‍ വെ­ച്ച് ലൈംഗി­ക പീഡ­ന­ത്തി­നി­ര­യാ­യ­തായി പ­രാതി. തെ­ക്കന്‍ ഗോ­വ­യില്‍ ആ­ര­മ്പോല്‍ ബീ­ച്ചി­ലാ­ണ് സം­ഭ­വം. മാ­താവി­നൊ­പ്പ­മാ­യി­രു­ന്നു കു­ട്ടി­യു­ണ്ടാ­യി­രു­ന്ന­ത്. ഇ­വ­രു­ടെ അ­ടു­ത്തെത്തി­യ ര­ണ്ട് പേരി­ലൊ­രാള്‍ മാ­താവി­നോ­ട് സം­സാ­രി­ച്ച് കൊ­ണ്ടി­രി­ക്കെ മ­റ്റെ­യാള്‍ ക­ട­ലില്‍ ക­ളി­ച്ച് കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന പെണ്‍­കു­ട്ടി­യെ പീ­ഡി­പ്പി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് പോ­ലീ­സ് ഇന്‍­സ്‌­പെ­ക്ടര്‍ ഉ­ത്തം റൗ­ത്ത് ദേ­സാ­യി വ്യ­ക്ത­മാ­ക്കി.

മെ­ഡി­ക്കല്‍ പരി­ശോ­ധന­ക്ക് വി­ധേ­യ­മാ­ക്കി­യ­ കു­ട്ടി പീ­ഡി­പ്പി­ക്ക­പ്പെ­ട്ട­താ­യി ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്. ത­ന്നോ­ട് സം­സാ­രി­ച്ച­യാള്‍ അ­മന്‍ എ­ന്നാ­ണ് പേ­ര് പ­റ­ഞ്ഞ­തെ­ന്ന് കു­ട്ടി­യു­ടെ മാ­താ­വ് പോ­ലീസി­നോ­ട് പ­റ­ഞ്ഞു.

ക­ഴി­ഞ്ഞ ഡി­സം­ബ­റില്‍ പ്രാ­ദേശി­ക രാ­ഷ്ട്രീ­യ നേ­താ­വ് റ­ഷ്യന്‍ യു­വ­തി­യെ പീ­ഡി­പ്പിച്ച­ത് വി­വാ­ദ­മ­ാ­യി­രുന്നു. ജോണ്‍ ഫെര്‍­ണാണ്ട­സ് എ­ന്ന­യാ­ളാ­യി­രു­ന്നു കേ­സി­ലെ പ്രതി. കേ­സ് സി ബി ഐ അ­ന്വേ­ഷി­ക്കു­ക­യാ­ണി­പ്പോള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.