എഡിറ്റര്‍
എഡിറ്റര്‍
യോഗക്കിടെ യു.എസ് വനിതയെ പീഡിപ്പിച്ച യോഗ ഗുരു അറസ്റ്റില്‍
എഡിറ്റര്‍
Wednesday 8th February 2017 1:18pm

arrrest

 

മാപുസ: യോഗക്കിടയില്‍ യു.എസ് വനിതയെ പീഡിപ്പിച്ച യോഗ ഗുരുവിനെ ഗോവന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ഉള്‍ ഗ്രാമമായ കൊരാഗോയിലാണ് സംഭവം. യോഗയില്‍ ഉഴിച്ചിലിനിടെ പീഡിപ്പിച്ചു എന്ന പരാതിയിന്മേലാണ് പ്രതിക് കുമാര്‍ അഗര്‍വാള്‍ എന്ന യോഗ അധ്യാപകനെ പെര്‍ണേം പൊലീസ് അറസ്റ്റ് ചെയ്തത്.


Also read ‘സ്തനങ്ങള്‍ ഒരു കുറ്റമല്ല;അര്‍ധനഗ്നരാവാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്’ ടോപ്‌ലസായി പ്രതിഷേധിച്ച് അര്‍ജന്റീനയിലെ സ്ത്രീകള്‍


യു.എസ് സ്വദേശിയായ വനിത ഇന്നലെയായിരുന്നു പെര്‍ണേം പൊലീസില്‍ പ്രതിക് കുമാറിനെതിരെ പരാതി നല്‍കിയത്. കൊരാഗോയില്‍ ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 38 കാരനായ പ്രതിക് കുമാര്‍ ഏഴു ദിവസത്തെ യോഗ പരിശീലന പരിപാടി നടത്തി വരികയായിരുന്നു.

യോഗക്കായി കൊരാഗോയിലെത്തിയ തന്നെ യോഗ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് വനിത നല്‍കിയ പരാതിയില്‍ പറയുന്നത്. തനിക്കെതിരെ മാത്രമല്ല ഇത്തരം അക്രമണം ഉണ്ടായതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. മറ്റൊരു കനേഡിയന്‍ വനിതയ്ക്കും പ്രതിക് കുമാറില്‍ നിന്ന് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴുപേര്‍ക്കൊപ്പമാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.


Dont miss ‘മോദി നിങ്ങള്‍ സ്വയം ലജ്ജിക്കൂ’: മോദിയുടെ ഭൂമി കുലുക്ക’ പരാമര്‍ശത്തിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


ജനുവരി 31 നായിരുന്നു യു.എസ് സ്വദേശിയായ ഇവര്‍ ഗോവയിലെത്തിയത്. ഗോവയില്‍ ഏഴു ദിവസത്തെ യോഗ പരിശീലന കോഴ്‌സിനു ചേരുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക് കുമാറാണ് ഇവിടെ ക്ലാസ്സ് നടത്തിയിരുന്നത്. ഓണ്‍ലൈനില്‍ യോഗയുടെ പരസ്യം കണ്ടായിരുന്നു ഇവര്‍ ഇവിടെയെത്തിത്. ഓണ്‍ലൈനിലൂടെ തന്നെയായിരുന്നു കോഴ്‌സിന് അഡ്മിഷന്‍ നേടിയതും. ഭക്ഷണവും താമസ സൗകര്യവും ഉള്‍പ്പെട്ട കോഴ്‌സായിരുന്നു പ്രതിക് കുമാര്‍ നടത്തിയിരുന്നത്.

Advertisement