ന്യൂദല്‍ഹി: ഗോവയില്‍ ഒമ്പത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടപടികക്ക് വൈകുന്നതിനെതിരെ റഷ്യന്‍ അംബാസിഡറുടെ രൂക്ഷ പ്രതികരണം. ഒമ്പത് വയുകാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതെങ്ങിനെയാണെന്ന് റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കഡാക്കിന്‍ ചോദിച്ചു. റഷ്യന്‍ പെണ്‍കുട്ടിയുടെ ഇടപെടല്‍ ലൈംഗിക പ്രകോപനമുണ്ടാക്കുന്ന തരത്തിലായിരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയിലെ സാഹചര്യം മോശമായിരിക്കയാണ്. കുറ്റവാളികളെ സഹായിക്കുന്ന രീതിയിലാണ് രാഷ്ട്രീയക്കാര്‍ പ്രതികരിക്കുന്നത്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നില്ലെങ്കില്‍ ഇന്ത്യയിലേക്ക് പോകുന്ന റഷ്യക്കാര്‍ക്ക് യാത്രാ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും അംബാസിഡര്‍ വ്യക്തമാക്കി.