എഡിറ്റര്‍
എഡിറ്റര്‍
നൈജീരിയക്കാര്‍ ക്യാന്‍സറിന് സമമെന്ന വിവാദ പ്രസ്താവനയില്‍ ഗോവന്‍ മന്ത്രി ക്ഷമാപണം നടത്തി
എഡിറ്റര്‍
Thursday 7th November 2013 9:39pm

goa

ഗോവ: നൈജീരിയക്കാര്‍ ക്യാന്‍സറിന് സമമാണെന്ന തന്റെ  പരാമര്‍ശത്തില്‍ ഗോവയിലെ സാംസ്‌കാരിക മന്ത്രി ദയാനന്ദ് മണ്ട്രേക്കര്‍ ക്ഷമാപണം നടത്തി.

തന്റെ പ്രസ്താവനയിന്‍മേല്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്ക് പിഴവ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം നൈജീരിയക്കാര്‍ ഗോവയില്‍ ചെയ്തത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. നൈജീരിയക്കാര്‍ ക്യാന്‍സറാണെന്നും ടൂറിസം മേഖലയ്ക്ക്  ഉപദ്രവകാരിയാണെന്നും നേരത്തേ പി.ടി.ഐ യോട്  മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച്ച മാപുസായില്‍ നൈജീരിയക്കാരന്റെ മരണത്തിന് ശേഷം 200ഓളം പേരടങ്ങുന്ന നൈജീരിയന്‍ സംഘം  സംസ്ഥാനത്തിലെ പ്രധാന ഹൈവേ വഴിമുടക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

നിയമം ലംഘിച്ച് സംസ്ഥാനത്ത് താമസിക്കുന്ന നൈജീരിയക്കാരെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പോലീസുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

Advertisement