എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍: കരട് വിജ്ഞാപനത്തിനെതിരെ ഗോവ ഫൗണ്ടേഷന്‍
എഡിറ്റര്‍
Saturday 15th March 2014 9:40am

western-ghat2

ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനനുകൂലമായി കരട് വിജ്ഞാപനം ഇറക്കിയെന്നാരോപിച്ച് ഗോവ ഫൗണ്ടേഷന്‍ രംഗത്ത്. വിജ്ഞാപനമിറക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഇക്കാര്യം ഹരിത െ്രെടബ്യൂണലില്‍ ഉന്നയിക്കുമെന്നും  ഗോവ ഫൗണ്ടേഷന്‍ അറിയിച്ചു.

പശ്ചിമഘട്ട സംരക്ഷണം 6 സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെ ഇക്കാര്യത്തില്‍ കേരളത്തിനു വേണ്ടി മാത്രം പുതിയ കരട് വിജ്ഞാപനം ഇറക്കിയത് വിവേചനപരമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്നുമാണ് സംഘടന ആരോപിക്കുന്നത്. പശ്ചിമഘട്ടസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന പുതിയ കരട് വിജ്ഞാപനമെന്നും പരിസ്ഥിതി സംഘടനയായ ഗോവ ഫൗണ്ടേഷന്റെ വാദിക്കുന്നു.

കസ്തൂരിരുഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13ലെ ഉത്തരവില്‍ മാറ്റില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. മാധവ് ഗാഡ്!ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ ഹരിത ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

ഈ മാസം 11ന് കസ്തൂരിരംഗന്‍ സമിതിയുടെയും വിദഗ്ദ സമിതിയുടെയും നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി കേന്ദ്ര പരിസിഥിതി മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.

കേരളത്തില്‍ 9993.7 ചതുരശ്ര കിലോ മീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമായും ഇതില്‍ 9,107 ച.കിലോ മീറ്റര്‍ വനവും 886.7 ച.കിലോ മീറ്റര്‍ വനേതര മേഖലയുമായാണ് വിജ്ഞാപനത്തില്‍ പറയുന്നത്.പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറ,മണല്‍ ഖനനം അനുവദിക്കില്ലെന്നും പുതിയ താപവൈദ്യുത നിലയങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

കരട് വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിധിയ്ക്ക് വിധേയമായിരിക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Advertisement