പനാജി:മലയാള ചിത്രങ്ങളില്‍  ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’ ചലച്ചിത്രോത്സവത്തില്‍ തിളങ്ങി. മനീഷ കൊയ്‌റാള, നയന്‍താര, പ്രകാശ് രാജ്, സ്‌കന്ദ തുടങ്ങിയവരുടെ ഉജ്ജ്വല അഭിനയം സദസ്സിനെ സ്വാധീനിച്ചു.

ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ‘ഇലക്ട്ര’ ഗ്രീക്ക് പുരാണത്തിലെ ശക്തമായ കഥാപാത്രത്തിന്റെ മലയാള ആവിഷ്‌കാരമാണ്.

തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ഇലക്ട്രയിലെ ഡയാനയിലൂടെ തന്നെത്തേടി എത്തിയതെന്നും കഥാപാത്രത്തിന്റെ വശ്യതയാണ് തന്നെ മലയാളത്തിലേക്ക് ആകര്‍ഷിച്ചതെന്നും  പ്രദര്‍ശനത്തിനു ശേഷം മനീഷ പറഞ്ഞു.

പ്രേംലാല്‍ സംവിധാനം ചെയ്ത ‘ആത്മകഥ’യാണ് പനോരമയില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു ചിത്രം. വി.കെ പ്രകാശിന്റെ ‘കര്‍മയോഗി’യും ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ചത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങളുടെ വിഭാഗത്തിലാണ് ‘കര്‍മയോഗി’ പ്രദര്‍ശിപ്പിച്ചത്.