ഗോവ: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.

Subscribe Us:

40 മണ്ഡലമുള്ള ഗോവയില്‍ നാല് സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രതാപ് സിങ് റാണെ 4174 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ഗോവയിലെ മാന്‍ഡ്രെം മണ്ഡലത്തില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേഖര്‍ 2226 വോട്ടുകള്‍ക്ക് പിന്നിലാണ്.അതേസമയം സര്‍വേകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം.