Categories

ഗോ­വന്‍ ടൂ­റി­സം മുന്‍ മ­ന്ത്രി­യു­ടെ ജാ­മ്യാ­പേക്ഷ ത­ള്ളി

പ­നാ­ജി: കാ­മു­കി­യു­ടെ കൊ­ല­പാ­ത­ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട കേ­സില്‍ പി­ടി­യിലായ ഗോ­വ ടൂ­റി­സം മുന്‍­മ­ന്ത്രി ഫ്രാന്‍­സിസ്‌കോ മി­ക്കി പ­ച്ചെ­ക്കോ­യു­ടെ ജാ­മ്യാ­പേ­ക്ഷ പ്രാ­ദേശിക കോട­തി ത­ള്ളി. അ­ഡീ­ഷ­നല്‍ സെ­ഷന്‍­സ് ജഡ­ജി പ്ര­മോ­ജ് ക­മ്മ­ത്താ­ണ് ജാ­മ്യം നി­ഷേ­ധി­ച്ചത്.

മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ സു­പ്രിം­കോട­തി ത­ള്ളി­യ­തി­നെ­ത്തു­ടര്‍­ന്ന് ക­ഴി­ഞ്ഞ ശ­നി­യാ­ഴ്­ച­യാ­ണ് പ­ച്ചെ­ക്കോ കോ­ട­തി­യില്‍ കീ­ഴ­ട­ങ്ങി­യ­ത്. ശാ­രീ­രി­കാ­സ്വാ­സ്­ത്യ­ങ്ങള്‍­ക്ക ചി­കില്‍­സ­യി­ലാ­ണ് 46കാ­രനാ­യ മുന്‍ ­മ­ന്ത്രി. ത­ന്റെ കൂ­ട്ടു­കാ­രിയാ­യ 28കാരി നദിയ ടോ­റാ­ഡോ­യെ ആ­ത്മ­ഹ­ത്യ­ ചെ­യ്യാന്‍ പ്രേ­രി­പ്പി­ച്ചു എ­ന്നാ­ണ് പ­ച്ചെ­ക്കോ­ക്കെ­തി­രേ­യു­ള്ള ആ­രോ­പണം. വി­ഷം അക­ത്തു ചെന്ന് മെ­യ് 30 നാ­ണ് നാദി­യ ചെ­ന്നൈ­യി­ലെ ഒ­രു സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ മ­രി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.