എഡിറ്റര്‍
എഡിറ്റര്‍
‘ഈ നേതൃത്വത്തെ വച്ച് മുന്നോട്ടു പോകാനാകില്ല’; ഗോവയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു
എഡിറ്റര്‍
Friday 17th March 2017 12:03pm

 

പനാജി: നേതൃത്വത്തോടുള്ള വിയോജിപ്പ് പരസ്യമായി പ്രഖ്യാപിച്ച് ഗോവയില്‍ വീണ്ടും കോണ്‍ഗ്രസ് എം.എല്‍.എയുടെ രാജി. എം.എല്‍.എ വിശ്വജിത്ത് റാണെയുടെ രാജിയ്ക്ക് പിന്നാലെയാണ് സാവിയോ റോഡ്രിഗസും രാജിവെക്കുന്നതയി പ്രഖ്യാപിച്ചത്.


Also read ‘മസിലളിയന്‍ ഏറിഞ്ഞ് തകര്‍ത്ത് കളഞ്ഞു’; ഉമേഷ് യാദവിന്റെ ബോളില്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി പിളര്‍ന്ന കാഴ്ചകാണാം


ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജയിച്ചു വന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് എം.എല്‍.എമാര്‍ ആരോപിക്കുന്നത്. 17 എം.എല്‍.എമാരുണ്ടായിരുന്ന സഭയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ എം.എല്‍.എയാണ് സാവിയോ റോഡ്രിഗസ്.

വാല്‍പോയി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ വിശ്വജിത്ത് റാണെ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ഗോവയിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ അര്‍പ്പിച്ച വിശ്വസം പാര്‍ട്ടി തള്ളികളയുകയുകയായിരുന്നെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും പറഞ്ഞായിരുന്നു റാണെയുടെ രാജി പ്രഖ്യാപനം.

റാണെയെപ്പോലെ നേതൃത്വത്തിനെതിരെയാണ് സാവിയോയും ശബ്ദമുയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിന്റെ കഴിവുകേടാണ് ബി.ജെ.പി അധികാരത്തിലെത്താന്‍ കാരണമായതെന്നും സാവിയോ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച രാഹുല്‍ ഗാന്ധിക്കെതിരെ നേതാക്കളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോവ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

Advertisement