ന്യൂദല്‍ഹി: വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ മലയാളത്തനിമയുമായി രാജധാനി എക്‌സ്പ്രസ് ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും. വിനോദസഞ്ചാരമേഖലയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ‘ചലോ കേരള’ പദ്ധതിയുടെ ഭാഗമായാണ് മലയാളി രാജധാനി ഒരുങ്ങിയത്. ദല്‍ഹിയില്‍ ഇന്നലെ ട്രെയിന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷണന്റെ സാന്നിധ്യത്തിലാണ് ഒട്ടം തുടങ്ങിയത്.

കേരളത്തിന്റെ തനതുകലകളായ കഥകളിയും തെയ്യവും ഓട്ടന്‍തുള്ളലും വള്ളംകളിയും മോഹിനിയാട്ടവും പ്രകൃതി ഭംഗിയുമൊക്കെ രാജധാനിയില്‍ ചിത്രങ്ങളായി ഒരുങ്ങിയിട്ടുണ്ട്. രാജധാനിയിലെ 17 കോച്ചുകളാണ് ഇങ്ങനെഅലങ്കരിച്ചത്. ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ട ആദ്യ സംസ്ഥാനമാണ് കേരളം.

Subscribe Us:

കേരള ടൂറിസം വകുപ്പ് റെയില്‍വെ വകുപ്പുമായുണ്ടാക്കിയ ആറു മാസത്തെ കരാര്‍ പ്രകാരമാണ് പദ്ധതി. ഒന്നേകാല്‍ കോടിയോളം രൂപയാണ് ഇതിന് ചെലവായത്.