Categories

ശബരിമലയില്‍ കഞ്ചാവ് സംഘത്തെ പിടികൂടി

sabarimalaസന്നിധാനം: ശബരിമലയില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തു. ശബരിമലയില്‍ വനമേഖല കേന്ദ്രീകരച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് അറസ്റ്റിലായത്. വനമേഖലയില്‍ തമ്പടിച്ച് കഞ്ചാവ്, ചാരായം എന്നിവ കച്ചവടം ചെയ്യുകയും മോഷണം, വനംകൊള്ള എന്നിവ നടത്തുകയും ചെയ്യുന്ന കുരുട്ടു രാജു അടക്കം പത്തോളം പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്.

ഡി.വൈ.എസ്.പി രഘുവരന്‍ നായരുടെ നേതൃത്വത്തിലുള്ള നാല്‍പത് പേരടങ്ങുന്ന പോലീസ് സംഘമാണ് ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സന്നിധാനത്തും വനമേഖലയിലും പോലീസ് റെയ്ഡ് നടത്തുന്നത്. ശബരിമല സീസണില്‍ എല്ലാവര്‍ഷവും നിരവധി അയ്യപ്പന്മാരുടെ പണവും മറ്റും മോഷണം പോകാറുണ്ട്. കൂടുതലും അന്യസംസ്ഥാനത്തു നിന്നും വരുന്ന അയ്യപ്പഭക്തന്മാരാണ് ഇത്തരം മോഷണസംഘങ്ങളുടെ പിടിയിലകപ്പെടാറുള്ളത്.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.