എഡിറ്റര്‍
എഡിറ്റര്‍
ജി മെയിലില്‍ ഇനിമുതല്‍ 10 ജി.ബി വരെ അയക്കാം
എഡിറ്റര്‍
Thursday 29th November 2012 2:35pm

ന്യൂദല്‍ഹി: പുതിയ പരിഷ്‌കരണവുമായി ജി മെയില്‍ എത്തിയിരിക്കുന്നു. ഇനി മുതല്‍ ജി മെയില്‍ വഴി 10 ജി.ബി വരെയുള്ള ഡാറ്റകള്‍ അയക്കാം. നിലവില്‍ 25 എം.ബി വരെയുള്ള ഡാറ്റകള്‍ മാത്രമേ ഗൂഗിള്‍ വഴി അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

ഗൂഗിള്‍ ഡ്രൈവ് ജി മെയിലില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ അപ്‌ഡേഷന്‍ ഗൂഗിള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ ജി മെയലില്‍ ക്ലോസ് ചെയ്യാതെ തന്നെ ഫയലുകള്‍ മെയിലില്‍ അറ്റാച്ച് ചെയ്യാം.

Ads By Google

10 ജി.ബി വരെയുള്ള ഫയലുകള്‍ ഒരുമിച്ച് തന്നെ നിരവധി പേര്‍ക്ക് അയക്കാമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

ഇത് കൂടാതെ അയക്കുന്ന എല്ലാവര്‍ക്കും മെയില്‍ ലഭിച്ചിട്ടുണ്ടോയെന്ന് ഇനി മുതല്‍ ജി മെയില്‍ ശ്രദ്ധിക്കുകയും ചെയ്തു. അതായത്, ഡ്രൈവിലെ ഏതെങ്കിലും ഫയല്‍ അയക്കുന്ന സമയത്ത് അത് മറ്റാര്‍ക്കും ഷെയര്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ഉപയോക്താവിനെ ജി മെയില്‍ അറിയിക്കുന്നതാണ്.

പുതിയ ഓപ്ഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമെത്തുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി മെയില്‍ കംപോസ് ചെയ്യുമ്പോള്‍ ഡ്രൈവ് ഐകണ്‍ ക്ലിക് ചെയ്താല്‍ മാത്രം മതിയാകും.

Advertisement