Categories

ജി-മെയിലില്‍ വീണ്ടും വൈറസിന്റെ കടന്നാക്രമണം

ബാംഗ്ലൂര്‍: ഈ-മെയില്‍ സേവനദാതാക്കളായ ജി-മെയിലില്‍ വൈറസ് ആക്രമണം. ഒന്നരലക്ഷത്തോളം ഈമെയില്‍ അക്കൗണ്ടുകള്‍ വൈറസ് ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അതിനിടെ വൈറസ് ആക്രമണം ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ജി-മെയില്‍ അക്കൗണ്ട് ലോഗ്ഔട്ട് ചെയ്തശേഷം വീണ്ടും ലോഗിന്‍ ചെയ്യുമ്പോഴേക്കും ഇന്‍ബോക്‌സിലെ വിവരങ്ങള്‍ ഇറേസ് ചെയ്തുപോകുന്നതായാണ് ഉപഭോക്താക്കള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിമെയില്‍ ബഗ് കയറിക്കൂടിയിട്ടുണ്ടെന്ന് വ്യക്തമായത്.

ജി-മെയിലില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ സംവിധാനത്തിന്റെ പ്രതിരോധശേഷിയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നുണ്ട്.

എന്നാല്‍ പുറത്തുനിന്നും വന്ന വൈറസുകളുടെ ആക്രമണമല്ല ഇത് എന്ന് വ്യക്തമായിട്ടുണ്ട്. ജി-മെയിലിന്റെ സോഫ്റ്റ് വെയറില്‍ തന്നെയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ബഗിന്റെ രൂപീകരണത്തിന് കാരണമായിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.