ന്യൂദല്‍ഹി: ജനിതക മാറ്റം വരുത്തിയ വിളകളുടെ വ്യാപകമായ പരീക്ഷണത്തിന് കേന്ദ്രാനുമതി. അരി, കടുക്, നിലക്കടല, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്കാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. ജയറാം രമേശ് മന്ത്രിയായിരുന്ന കാലത്ത് അനുമതി തടഞ്ഞ് വെച്ച വിഭവങ്ങളാണിവ.

ഇനി മുതല്‍ സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയോടെ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യധാന്യങ്ങളുടെ പരീക്ഷണങ്ങളുമാവാം. ബി. ടി. വഴുതന നിരോധിച്ചതിനു ശേഷം ഇത്രയധികം വിളകള്‍ക്ക് അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്.

അതേസമയം പരീക്ഷണത്തിന് അനുമതി നല്‍കിയ കേന്ദ്ര നടപടി തെറ്റാണെന്ന വാര്‍ത്തയോട് വി. എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. ശാസ്ത്രീയമായി മോശപ്പെട്ട വിത്ത് കേരളത്തിന് യോജിച്ചതല്ലെന്നും ഈ തീരുമാനം കേരളത്തെ കര്‍ഷകരെ ദുരിതത്തിലാക്കുമെന്നും വി. എസ് പറഞ്ഞു.