Categories

ബീറ്റ്‌ ഡീസല്‍ ഇന്ത്യയില്‍

ന്യൂദല്‍ഹി: ബീറ്റിന്റെ ഡീസല്‍ വേര്‍ഷന്‍ ഇന്ത്യയിലെത്തി. തിങ്കളാഴ്ചയാണ് യു.എസ് കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ബീറ്റ്‌സ് രംഗത്തിറക്കിയത്.

ബീറ്റ് ഡീസലിന്റെ എക്‌സ് ഷോറൂം വില 4.9 ലക്ഷം മുതല്‍ 5.45 ലക്ഷം വരെയാണ്. നാല് വേരിയന്റുകളാണ് ബീറ്റിനുള്ളത്. മുംബൈയില്‍ വെച്ചാണ് ലോഞ്ചിംഗ് നടന്നത്. പെട്രോള്‍ വിലവര്‍ധന മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബീറ്റിന്റെ ഡീസല്‍ വേരിയന്റ് ഇറക്കുമെന്ന നിര്‍മ്മാതാക്കളുടെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കള്‍ കണ്ടത്.

1.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ കാറിന്റെ പ്രത്യേകത. ജനറല്‍ മോട്ടോഴ്‌സിന്റെ ബാംഗ്ലൂരിലെ ടെക്‌നിക്കല്‍ സെന്ററില്‍വച്ച് ഇന്ത്യന്‍ നിരത്തുകള്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഈ എഞ്ചിന്‍. തങ്ങളുടെ മറ്റൊരു കൊച്ചുകാറായ സ്പാര്‍ക്കിന്റെ ഡീസല്‍ വേര്‍ഷനിലും ഇതേ എഞ്ചിന്‍ തന്നെയായിരിക്കും ഉപയോഗിക്കുക. എന്നാല്‍ ചില മാറ്റങ്ങള്‍ വരുത്തും.

ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ഫെക്‌സ് വാഗണ്‍ പോളോ തുടങ്ങിയ സെഗ്മെന്റിലെ മറ്റ് കാറുകള്‍ക്ക് ഡീസല്‍ വേരിയന്റുകള്‍ ഉള്ളത് ബീറ്റിന് നല്ല ക്ഷീണമുണ്ടാക്കിയരുന്നു. ഇതെ തുടര്‍ന്നാണ് ഡീസല്‍ വേരിയന്റുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി തയ്യാറായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.