Categories

Vizhinjam Port – Kerala to invite global tender. Works to begin from November 2009

vizhinchamChief Minister V.S.Achuthanandan has informed that Cabinet has decided to commence the tender process for the 8,000 crore Vizhinjam Container Terminal project.

The infrastructure development of the project area is to be started in November itself by public sector company VISL.  The  present approval is for an amount of Rs. 450 Crores (US Dollars 97.74 Million). The work is expected to be completed  within 12-18 months.

Along with this,  process will be initiated to invite fresh global tender to identify private partner to develop the Vizinham container terminal.  It is expected that the private partner will be identified by 2010. The Project will be completed in three phases.

വിഴിഞ്ഞം: നിര്‍മ്മാണം അടുത്തമാസം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖ ടെര്‍മിനലിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. പദ്ധതിക്ക് വേണ്ടിയുള്ള അടിസ്ഥാന വികസന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതു മേഖലാ സ്ഥാപനമായ വി.ഐ.എസ്.എല്‍.വഴി നവംബറില്‍ തന്നെ ആരംഭിക്കും. 450 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 12-18 മാസത്തിനകം പൂര്‍ത്തിയാകും. ഇതോടൊപ്പം സമാന്തരമായി കണ്ടയ്‌നര്‍ ടെര്‍മിനല്‍ നിര്‍മ്മാണത്തിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിന് ആഗോള ടെണ്ടര്‍ നടപടികളും തുടങ്ങും. മൂന്നു ഘട്ടങ്ങളായി പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതിക്ക് 2010 ഓടെ സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കഴിയും.

സംസ്ഥാനത്തെ കായിക വികസനം ലക്ഷ്യമിട്ട് 65 ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കി. കായിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കുക, കായിക യൂണിവേഴ്സ്റ്റി തുടങ്ങുക തുടങ്ങിയ ശുപാര്‍ശകളാണ് അംഗീകരിച്ചിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.