എഡിറ്റര്‍
എഡിറ്റര്‍
ആഗോളതാപനം: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് പഠനം
എഡിറ്റര്‍
Tuesday 11th June 2013 11:11am

waterfall..

ടോക്കിയോ: ലോകത്ത് ആഗോളതാപനം ഈ സ്ഥിതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഇന്ത്യയില്‍ വെള്ളപ്പെക്കത്തിന് സാധ്യത കൂടുതലാണെന്ന് പഠനം.

ടോക്കിയോ സര്‍വ്വകലാശാലയിലെ എന്‍ജിനീയറിംഗ് ഇന്നവേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Ads By Google

ഇന്ത്യക്ക് പുറമേ തെക്കു കിഴക്കന്‍ ഏഷ്യയിലും, ആഫ്രിക്കയിലും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വലിയ വെള്ളപ്പെക്കത്തിന് സാധ്യതയുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ചൂടിന്റെ കാഠിന്യം 3.5 ഡിഗ്രി സെല്‍ഷ്യസ് കൂടുകയാണെങ്കില്‍ 2100 ആകുന്നതോടെ ഭൗമോപരിതലത്തിന്റെ 42 ശതമാനം ഭാഗവും പ്രളയ ഭീഷണിയിലാകുമെന്ന് ടോക്കിയോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ അറിയിക്കുന്നു.

ആഗോളതാപനം വര്‍ധിക്കുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ ലോകത്തെ 29 പ്രധാന നദികളില്‍ വലിയ വെള്ളപ്പൊക്കമുണ്ടാകും. ഇപ്പോള്‍ നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന തരത്തിലുള്ള വലിയ വെള്ളപ്പൊക്കം ഓരോ 1050 വര്‍ഷത്തിനിടയില്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

വെള്ളപ്പൊക്ക ബാധിതരുടെ എണ്ണം ഇപ്പോള്‍ കണക്ക് കൂട്ടിയിട്ടുള്ളത്  56 ലക്ഷമാണ്. എന്നാല്‍ ഇത് വരും വര്‍ഷങ്ങളില്‍ എട്ടു കോടിയായി ഉയരാനിടയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ പ്രളയ സാധ്യത കുറയുമെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്.

Advertisement