പുരുഷന്‍മാരെ അപേക്ഷിച്ച് ആഗോളതാപനത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട്. വികസ്വര രാജ്യങ്ങളിലെ താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ ആഗോളതാപനത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

‘വുമണ്‍ അറ്റ് ദ ഫ്രണ്ട്‌ലൈന്‍ ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച്: ജന്റര്‍ റിസ്‌ക് ആന്റ് ഹോപ്പ്‌സ് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്്. കുറഞ്ഞ കാര്‍ബണും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും, ജലമുപയോഗിച്ചുള്ള കൃഷിയും വിറകും ഉപയോഗിക്കുന്നത് കാലാവസ്ഥാ വ്യത്യയാനത്തിനനുസരിച്ച് പരിസ്ഥിതിയോണ് ഇഴുകിചേര്‍ന്ന് ജീവിക്കാന്‍ സ്ത്രീകളെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന കാലാവസ്ഥാ കോണ്‍ഫറന്‍സിലാണ് യു.എന്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Subscribe Us:

കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളായ വരള്‍ച്ച, വെള്ളപ്പൊക്കം, എന്നിവ ലോകത്താകമാനമുള്ള വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്നുണ്ട്. 1992008നും ഇടയില്‍ ഏഷ്യയില്‍ മാത്രമായി ഒരു ലക്ഷം കോടി ജനങ്ങളെയാണ് വെള്ളപ്പൊക്കം ദുരിതത്തിലാക്കിയത്. അമേരിക്കയില്‍ 28 ദശലക്ഷം പേരെയും, ആഫ്രിക്കയില്‍ 22 ദശലക്ഷം പേരെയും യൂറോപ്പില്‍ നാല് ദശലക്ഷം പേരെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

ഏഷ്യയിലും ആഫ്രിക്കയിലും കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ഇത്തരം ദുരന്തങ്ങള്‍ സ്ത്രീകളുടെ വരുമാനത്തെയും, ഭക്ഷ്യസുരക്ഷയെയും ആരോഗ്യത്തെയും മോശമായി ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ സ്ത്രീകളെ ഗുരുതരമായ അപകടങ്ങളില്‍ ചെന്നെത്തിക്കുകയും, അരക്ഷിതാവസ്ഥയിലാകുന്ന സ്ത്രീകള്‍ സംഘടിതമായി അനാശ്യാസത്തിലേക്ക് തിരിച്ചുവിടപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Malayalam news