എഡിറ്റര്‍
എഡിറ്റര്‍
2014 ഓടെ ഗ്ലോബല്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 1.75 ബില്യണ്‍ ആകും
എഡിറ്റര്‍
Sunday 19th January 2014 11:51pm

smartphones

2014 അവസാനിക്കുന്നതോടെ ആഗോളതലത്തിലെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 1.75 ബില്യണ്‍ ആകുമെന്ന് റിപ്പോര്‍ട്ട്. വിപണിയിലെ സാങ്കേതിക സ്ഥാപനമായ ഇ-മാര്‍ക്കറ്റര്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

2012 ഓടെ ഗ്ലോബല്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണ്‍ മാര്‍ക്ക് ആയെന്നും 2014 ഓടെ 1.75 ബില്യണ്‍ ആകുമെന്നുമാണ് റിപ്പോര്‍ട്ട്.

ലോകമെമ്പാടുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ അഞ്ചില്‍ രണ്ടുപേരും ഈ വര്‍ഷത്തോടെ സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളാകുമെന്നാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ അഡോപ്ഷന്‍ കുറഞ്ഞുവരികയാണെങ്കിലും ഏഷ്യ പസഫിക് പോലുള്ള വികസിത രാജ്യങ്ങളില്‍ പുതിയ ഉപഭോക്താക്കള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

ത്രീജി-ഫോര്‍ ജി നെറ്റ് വര്‍ക്കിന്റെ ലഭ്യതയും കൂടുതല്‍ സൗകര്യപ്രദം എന്ന നിലക്കെല്ലാം എല്ലാവരും സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള  2.23 ബില്യണ്‍ ജനങ്ങളില്‍ 48.9 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും ഓണ്‍ലൈനില്‍ ഷോപ്പിംഗ് സ്വീകരിച്ചിരിക്കുന്നവരാണ്.

ഡ്യുവല്‍ കോര്‍ പ്രൊസസറിനോടും മള്‍ട്ടി ജിബി റാമിനോടും കൂടിയ സ്മാര്‍ട്‌ഫോണുകള്‍ സ്മാര്‍ട് ഡിവൈസുകള്‍ തമ്മിലുള്ള ആശയവിനിമയവും വളര്‍ത്തിയിട്ടുണ്ട്.

2014 ഓടെ മൊബൈല്‍ ഡിവൈസുകള്‍ പ്രധാന കമ്പ്യൂട്ടിംഗ് ഡിവൈസുകള്‍ ആകുമെന്നും ഇ-മാര്‍ക്കറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement