ന്യൂയോര്‍ക്ക്: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തിലാണ് വളരുന്നതെന്ന് പുതിയ ഐ.എം.എഫ് മേധാവി ക്രിസ്റ്റിന ലഗാഡെ. ആഗോളസാമ്പത്തിക വ്യവസ്ഥ അസമമായ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഐ.എം.എഫ് മേധാവിയായി ചുമതയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ക്രിസ്റ്റിന ലഗാഡെ.

2008മുതല്‍ 2009വരെ സാമ്പത്തിക രംഗത്തെ പിടിച്ചുകുലുക്കിയ മാന്ദ്യത്തിനുശേഷം ആഗോള സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ച വികസിതരാജ്യങ്ങള്‍ തിരിച്ചുവരവിന്റെ സൂചകള്‍ നന്നായി കാണിച്ചുതുടങ്ങിയിട്ടുണ്ട്.

Subscribe Us:

ചിലര്‍ പറയും സാമ്പത്തിക മാന്ദ്യം ഇപ്പോഴും തുടരുന്നുണ്ടെന്ന്. പല രാജ്യത്തിലും വളര്‍ച്ചാ സാധ്യത പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നാണ് അവരുടെ വാദം. തൊഴിലില്ലായ്മ ഇപ്പോഴും ഉയരുകയാണ്, തുടങ്ങിയ കാരണങ്ങളും നിരത്തും. പക്ഷെ അത് ശരിയല്ല. വളരുന്നുണ്ട്. പക്ഷേ അത് എല്ലായിടത്തും ഒരുപോലെയല്ല. ലാഗ്രെയ്ഡ് പറഞ്ഞു.

പലരും പറയുന്നതുപോലെ ഈ തിരിച്ചുവരവിന്റെ വേഗത അസമമാണ്. 4.5 %വളര്‍ച്ചാ നിരക്കാണ് മുന്നില്‍ കാണുന്നതെങ്കില്‍ വികസിത രാഷ്ട്രങ്ങള്‍ 2.5%ത്തിനുമുകളിലെത്തുന്നില്ല. അതേസമയം ഇന്ത്യ, ചൈന തുടങ്ങി പുതുതായി ഉയര്‍ന്നുവരുന്ന രാജ്യങ്ങളില്‍ ഇത് 6.5വരെയെത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

2010ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എത്രയും വേഗം നടപ്പാക്കണം. എന്നാല്‍ മാത്രമെ വികസ്വര രാജ്യങ്ങള്‍ക്കു സംഘടനയില്‍ അവസരം ലഭിക്കുകയുള്ളു. ഐ.എം.എഫിന്റെ സമ്പത്തു പരസ്പര ബന്ധിതവും വിശ്വാസ്യതയുള്ളതും ആയിരിക്കണമെന്നും ക്രിസ്റ്റിന പറഞ്ഞു. ഐ.എം.എഫിന്റെ ആദ്യ വനിത മേധാവിയാണ് ക്രിസ്റ്റിന ലഗാഡെ.