ലണ്ടന്‍: സൗരയൂധത്തിന് പുറത്ത് ഗ്ലൈസ് 163 എന്ന വാസയോഗ്യമായ ഗ്രഹം കണ്ടെത്തി. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ അതിശക്തമായ ഹാര്‍പ്‌സ് ടെലിസ്‌കോപ് ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ നടത്തിയ നിരീക്ഷണമാണ് ഭൂമിയെപ്പോലെ വാസയോഗ്യമെന്ന് കരുതാവുന്ന ഗ്ലൈസ് 163 എന്ന ഗ്രഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭൂമിയില്‍ നിന്നും 49 പ്രകാശ വര്‍ഷം അകലെയാണിത്.

Ads By Google

ചുവന്ന കുഞ്ഞന്‍ നക്ഷത്രത്തെ വലംവെയ്ക്കുന്ന ഈ ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് മനസിലാക്കിയതായും വാനശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടു. ഭൂമിയേക്കാള്‍ കൂടുതലാണ് ഈ ഗ്രഹത്തിന്റെ പിണ്ഡം. അന്തരീക്ഷ താപനിലയും ഭൂമിയേക്കാള്‍ കൂടുതലായിരിക്കും. കാരണം സൂര്യനില്‍ നിന്ന് ഭൂമിയിലേക്ക് ലഭിക്കുന്നതിനേക്കാള്‍ 40 ശതമാനം കൂടുതല്‍ വെളിച്ചം ഗ്ലൈസ് 163 യിലേക്ക് ലഭിക്കും.

എന്നാല്‍ ഈ ഗ്രഹം പൂര്‍ണമായും വാസയോഗ്യമാണെന്ന് ഉറപ്പുവരുത്താന്‍ ഇനിയും രണ്ട് കാര്യങ്ങള്‍ കൂടി ഉറപ്പിക്കാനുണ്ടെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. അതില്‍ ഒന്ന് ജലത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തലും മറ്റൊന്ന് ഭൂമിയിലെ പോലെത്തന്നെ വ്യത്യസ്ത രീതിയിലുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് സഹായകരമായ താപനിലയാണോയെന്നതുമാണ്.