ടോക്കിയോ: ത്രിഡി ടി വി രംഗത്ത് വിപ്ലവം സൃഷ്ടിച്ച് തോഷിബാ കമ്പനി ഗ്ലാസ് ആവരണമില്ലാത്ത ടി വി പുറത്തിറക്കി. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ ത്രിഡി യാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെട്ടു.

വിലങ്ങനെയുള്ള പ്രത്യേകമായി വികസിപ്പിച്ചെടുത്ത ലെന്‍ഡിക്കുലര്‍ ഷീറ്റാണ് ഗ്ലാസിന് പകരമായി ത്രിഡി ടി വിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രകാശം പതിക്കുമ്പോള്‍ ഉത്തേജിതമാകുന്ന ലെന്‍സുകളാണ് ദൃശ്യങ്ങള്‍ കാഴ്ച്ചക്കാരിലേക്കെത്തിക്കുന്നത്. ഹൈക്വാളിറ്റി ത്രിഡി ഇമേജാണ് ടി വിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

12,20 ഇഞ്ച് സൈസിലുള്ള ടി വികളാണ് ആദ്യഘട്ടത്തില്‍ തോഷിബ പുറത്തിറക്കുക. ഡിസംബറില്‍ ജപ്പാനിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ടി വി പുറത്തിറക്കുക. 912 പൗണ്ട് (64,000രൂപ ) ആണ് ആരംഭവില.