ന്യൂദല്‍ഹി: സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥവൃന്ദം തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി.

ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, പത്‌നിയും ആസൂത്രണ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയുമായ സുധാ പിള്ള, ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഒ.രവി എന്നീവരുള്‍പ്പടെയുള്ളവരുടെ സ്വത്തുവിവരങ്ങളാണ് പ്രഖ്യാപിച്ചത്.

ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന് 2.9 ലക്ഷം രൂപാ വിലമതിക്കുന്ന സ്വത്തുവകകള്‍ സ്വന്തമായുണ്ട്. ജി.കെ പിള്ളയ്ക്ക് തിരുവനന്തപുരത്ത് 75 ലക്ഷം രൂപാ വിലയുള്ള ഭൂമി സ്വന്തമായുണ്ട്.

സുധാ പിള്ളയ്ക്ക് നോയ്ഡയില്‍ 90 ലക്ഷം വിലമതിക്കുന്ന ഫ് ളാറ്റും 55 ലക്ഷം വിലമതിക്കുന്ന മറ്റൊരു ഫ് ളാറ്റും സ്വന്തമായുണ്ട്. അഴിമതിക്കേസില്‍ അറസ്റ്റിലായ ഒ.രവിക്ക് ഗ്രെയ്റ്റര്‍ നോയ്ഡയില്‍ 60 ലക്ഷത്തിന്റെ കെട്ടിടവും സ്വന്തമായുണ്ട്.