ന്യൂദല്‍ഹി: 2050 ഓടെ ഭാരത സര്‍ക്കാരിനെ അട്ടിമറിക്കാമെന്നതു മാവോവാദികളുടെ ദിവാസ്വപ്നം മാത്രമാണെന്ന് ആഭ്യന്തര സെക്രട്ടറി ജി കെ പിളള. ആയുധം താഴെവച്ചു യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ അവരുമായി ചര്‍ച്ച നടത്തുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

നക്‌സലിസത്തിനെതിരെ സര്‍ക്കാരിനു വ്യക്തമായ നിലപാടുണ്ട്. മാവോവാദികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ഈ നിലപാടില്‍ നിന്നും പിന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2050 ഓടെ സര്‍ക്കാരിനെ അട്ടിമറിക്കുകയാണു മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്നു ജി കെ പിളള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായി 2050 ന് മുമ്പ് തന്നെ ഭാരതസര്‍ക്കാറിനെ തൂത്തെറിയാന്‍ തങ്ങള്‍ക്കാവുമെന്ന അവകാശവാദവുമായി മാവോവാദി നേതാവ് കിഷന്‍ജി രംഗത്തു വന്നിരുന്നു.