ന്യൂദല്‍ഹി: 2050ന് മുമ്പായി ഇന്ത്യന്‍ ഭരണ സംവിധാനത്തെ അട്ടമിറിക്കാന്‍ കഴിയുമെന്ന് മാവോവാദി നേതാക്കള്‍. 2050 ഓടെ ഇന്ത്യന്‍ ഭരണം പിടിക്കാനാണ് മാവോവാദികളുടെ ലക്ഷ്യമെന്ന കേന്ദ്ര അഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ പ്രസ്താവനക്ക് പ്രതികരണമായാണ് മാവോവാദി നേതാവ് കിഷന്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.

‘ 2050 മുമ്പ് തന്നെ ഞങ്ങള്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെ തൂത്തെറിയും. മാവോവാദികള്‍ക്ക് സ്വന്തമായി സൈനിക സംവിധാനമുണ്ട്’- കിഷന്‍ജി വ്യക്തമാക്കി.

Subscribe Us:

ചര്‍ച്ചകള്‍ക്കായി 72 ദിവസം വെടിനിര്‍ത്തുന്നത് തങ്ങളുടെ പാര്‍ട്ടി ശക്തിപ്പെടുത്താനാണെന്ന സര്‍ക്കാറിന്റെ ആരോപണം യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്ന് അദ്ദേഹം പറഞ്ഞു.

‘ സര്‍ക്കാറിനെതിരെ സുദീര്‍ഘമായ ഒരു പോരാട്ടത്തിന് ഞങ്ങള്‍ തയ്യാറാണ്. അതിന് പ്രത്യേക സമയത്തിന്റെയോ ഒരുക്കത്തിന്റെയോ ആവശ്യമില്ല. ഞങ്ങള്‍ സര്‍ക്കാറിനോട് തുര്‍ച്ചയായി ചര്‍ച്ചയെക്കുറിച്ച് പറഞ്ഞ് കൊണ്ടിരിക്കയാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനെ അവഗണിക്കുകയാണ്’- കിഷന്‍ജി വ്യക്തമാക്കി.

മാവോവാദി വേട്ടയുടെ പേരില്‍ നിരപരാധികളായ ആളുകള്‍ കൊല്ലപ്പെടുകയാണ്. ഭരണകൂട ഭീകരതയില്‍ നിന്നും അവരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമായണ്.

പശ്ചിമ ബംഗാളില്‍ പിടിയിലായ തെലുഗു ദീപകുമായി ബന്ധപ്പെട്ട്് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ തെലുഗു ദീപകിന് ഭീകരവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ല. നന്ദിഗ്രാമിന്റെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ദീപകെന്നും അദ്ദേഹം പറഞ്ഞു.