മുംബൈ ആക്രമണത്തെക്കുറിച്ചും ഹെഡ്‌ലിയെക്കുറിച്ചും ഇന്ത്യക്ക് വ്യക്തമായ വിവരം നല്‍കിയെന്നാണ് യു.എസ് ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ അമേരിക്ക നല്‍കിയ വിവരങ്ങള്‍ കൃത്യവും വ്യക്തവുമല്ലെന്ന് ആഭ്യന്തര സെക്രട്ടി ജി.കെ പിള്ള പറയുന്നു. പിള്ളയുമായി റഡിഫ്‌ന്ൂസ് നടത്തിയ അഭിമുഖത്തില്‍ നിന്ന്.

ഡേവിഡ് ഹെഡ്‌ലിയെക്കുറിച്ചുള്ള വിവരങ്ങള്‍ യു.എസ് ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്ന കാര്യത്തില്‍ ഇന്ത്യക്ക് ഉറപ്പുണ്ടെങ്കില്‍ യു.എസ് പ്രചരിപ്പിക്കുന്നകാര്യത്തെകുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.

ഈ ചോദ്യത്തിന് മറപടി പറയാനെനിക്കാവില്ല.ഇതിനെക്കുറിച്ച് നിങ്ങള്‍ അവരോടുതന്നെ ചോദിക്കുന്നതാണ് നല്ലത്. എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു.


ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഇന്റലിജന്‍സിന്റെ പരാജയം


ഇത് ശരിയല്ല. യു.എസ് ഹെഡ്‌ലിയെക്കുറച്ചൊരു പ്രസ്താവനയിറക്കി, ഞങ്ങള്‍ അതിനോട് പ്രതികരിച്ചു. ഹെഡ്‌ലിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്താണ് നടപടിയെടുക്കുന്നത് വിലക്കിയത്. ഹെഡ്‌ലി പലതവണ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇതിനെകുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഹെഡ്‌ലിയെ അറസ്റ്റുചെയ്യുമായിരുന്നു. ഇതുപോലൊരു ആക്രമണം നടക്കുന്നത് തടയുമായിരുന്നു.


ഹെഡ്‌ലിയുടെ കാര്യത്തിലുള്ള ഇന്റെലിജന്‍സ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ യു.എസിനെ തലയില്‍കെട്ടിവെക്കുകയാണോ?

അവര്‍ക്ക് ഹെഡ്‌ലിയെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഇന്ത്യയിലെത്തുന്നത് വളരെ വൈകിയാണ്. ഹെഡ്‌ലിയെ കുറിച്ച് കൃത്യമായി വിവരങ്ങള്‍ ലഭിക്കാത്തതില്‍ ഇന്ത്യക്ക് നിരാശയുണ്ട്. ആക്രമണത്തിന് മുന്‍പ് വിവരങ്ങള്‍ നല്‍കാനുള്ള സാഹചര്യമുണ്ടായിരുന്നു. പക്ഷേ അത് കൃത്യമായി നല്‍കിയില്ല.
ആക്രമണത്തിനു ശേഷവും വിവരങ്ങള്‍ നല്‍കിയില്ല എന്നതാണ് കൂടുതല്‍ വിഷമിപ്പിക്കുന്നത്. ആക്രമണത്തിനു ശേഷം കിട്ടിയിരുന്നെങ്കില്‍ പോലും ഗുണകരമായെനെ.

നമ്മുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കൈമാറിയിരുന്ന വിവരങ്ങളുടെ പരിധി എന്താണ്. മുംബൈ ആക്രമണത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കിയത് വളരെ വൈകിപ്പോയോ?

ഞാന്‍ നേരത്തെ തന്നെ പറഞ്ഞുവല്ലോ ഹെഡ്‌ലിയുടെ കാര്യത്തില്‍ ലഭിച്ച വിവരങ്ങള്‍ക്ക് കൃത്യതയുണ്ടായിരുന്നില്ലെന്ന്. അയാളുടെ പേരുപോലും പറഞ്ഞിരുന്നില്ല. അയാളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ അയാളെ തടയാനുള്ള ചെറയ ശ്രമമെങ്കിലും നടത്തുമായിരുന്നു.
വിവരങ്ങള്‍ കൈമാറിയിരുന്നു എന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. ഇതിനെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അവര്‍ അറിയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് സഹായകമായേനെ എന്നാണ് ഞാന്‍ പറയാനാഗ്രഹിക്കുന്നത്.

ആക്രമണത്തിനു ശേഷം വിവരങ്ങള്‍ കിട്ടിയിരുന്നാലും സഹായകമായേനെ എന്ന് താങ്കള്‍ പറഞ്ഞുവല്ലോ. ദുരന്തം നടന്ന് കഴിഞ്ഞിട്ട് എന്തിനാണീ വിവരങ്ങള്‍?
ആക്രമണം കഴിഞ്ഞ് നാലുമാസം കഴിഞ്ഞാണ് ഹെഡ്‌ലി ഇന്ത്യയിലെത്തിയതെന്നറയാമല്ലോ. ആക്രമണം കഴിഞ്ഞിട്ട് വിവരം നല്‍കിയിരുന്നെങ്കില്‍ നമ്മള്‍ക്ക് അയാളെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുമായിരുന്നു. അത് അന്വേഷണത്തിന് സഹായകമായേനെ.
പിന്നെ ഒരുപാട് കഴിഞ്ഞാണ് ഹെഡ്‌ലിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലാകുന്നത് ഈ കേസില്‍ ഹെഡ്‌ലിക്കുള്ള പ്രധാന്യത്തെകുറിച്ച്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ആക്രമണം കഴിഞ്ഞ് വിവരങ്ങള്‍ കിട്ടിയിരുന്നെങ്കിലും സഹായകമാകുമെന്ന്.

ഇന്ത്യന്‍ ഏജന്‍സികള്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്തതിനുശേഷം പുറത്തായ വിവരങ്ങള്‍ താങ്കള്‍ക്ക് തൃപ്തിനല്‍കുന്നുണ്ടോ?

അതിന്റെ വിശദവിവരങ്ങളിലേക്ക് പോകാന്‍ ഞാനാഗ്രഹിന്നില്ല. എട്ട് തവണ ഹെഡ്‌ലി ഇന്ത്യയിലേക്കെത്തിയിട്ടുണ്ട്. ഹെഡ്‌ലി ലക്ഷ്യം വച്ച 50 വ്യത്യസ്ഥ സ്ഥലങ്ങളുടെ സ്‌കെച്ചും വീഡിയോകളും അയാളുടെ കൈവശം വച്ചിട്ടുണ്ട്.
ഒബാമ അടുത്താഴ്ച ഇന്ത്യയിലെത്തുന്ന സാഹചര്യത്തില്‍ ഹെഡ്‌ലിയെ കൈമാറാനുള്ള നടപടികളെന്തെങ്കിലുമുണ്ടോ?
അതിനെക്കുറിച്ച് ഒന്നുമറിയില്ല.
ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്തൊക്കെ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പാടാക്കിയത്?

ക്ലിന്റെന്റെ സന്ദര്‍ശനസമയത്ത് സംഭവിച്ചത് ഇനിയും സംഭവിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. എനിക്ക് ഓരോന്നായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെങ്കിലും എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് ഞാന്‍ പറയുന്നു.

തയ്യാറാക്കിയത്: ജിന്‍സി