Categories

മ­ദന്‍ ത­മാ­ങ് വ­ധം: പ്ര­ധാ­ന­പ്ര­തി ക­സ്­റ്റ­ഡി­യില്‍ നി­ന്ന് ര­ക്ഷ­പ്പെട്ടു

സി­ലി­ഗുരി: ഗൂര്‍­ഖ നേ­താ­വ് മ­ദന്‍ ത­മാ­ങി­നെ കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ പി­ടി­യിലാ­യ ഗൂര്‍­ഖ ജ­ന­മു­ക്തി മോര്‍­ച്ച നേ­താ­വ് നി­കോള്‍ ത­മാ­ങ് സി ഐ ഡി ക­സ്­റ്റ­ഡി­യില്‍ നി­ന്നും ര­ക്ഷ­പ്പെട്ടു. ഡാര്‍­ജ­ലി­ങ് കോട­തി റി­മാന്റ് ചെയ്­ത നി­ക്കോള്‍ ത­മാ­ങി­നെ സി­ലി­ഗു­രി­യി­ലു­ള്ള സി ഐ ഡി ക്യാം­പില്‍ ക­സ്റ്റ­ഡി­യി­ല്‍ പാര്‍­പ്പി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു.

അഖി­ല ഭാ­രതീ­യ ഗൂര്‍­ഖ ലീ­ഗി­ന്റെ സ­മു­ന്ന­ത നേ­താവാ­യ മ­ദന്‍ ത­മാ­ങി­നെ 2010 മെ­യ് 21ന് അ­ക്ര­മി­സം­ഘം വെ­ട്ടിയും കു­ത്തിയും കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു. ഗൂര്‍­ഖാ­ലാന്റി­നു വേ­ണ്ടി പ്ര­വര്‍­ത്തി­ക്കു­ന്ന മ­റ്റൊ­രു സം­ഘ­ട­നയാ­യ ഗൂര്‍­ഖ ജ­നശ­ക്തി മോര്‍­ച്ച­യു­ടെ കേന്ദ്ര ക­മ്മി­റ്റി അം­ഗമാ­യ നി­ക്കോ­ളിന്റെ മൊ­ബൈല്‍ ഫോണ്‍ സം­ഭ­വ­സ്ഥല­ത്തു നിന്നും ക­ണ്ടെ­ടു­ത്തി­രുന്നു.

ഗൂര്‍­ഖ ജ­നശ­ക്തി മോര്‍­ച്ച­ പ്ര­സിഡന്റ് ബി­മല്‍ ഗു­രു­ങ് അ­ട­ക്കം 23 പേര്‍­ക്കെ­തി­രേ കേ­സെ­ടു­ത്തി­ട്ടു­ണ്ട്. ത­മാ­ങി­നെ വ­ധിച്ച­ത് ജി ജെ എം പ്ര­വര്‍­ത്ത­ക­രാ­ണെ­ന്നാ­ണ് പ്ര­ധാ­ന ആ­രോ­പണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.