ന്യൂദല്‍ഹി: ദാരിദ്ര്യത്തില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് വായ്പ നല്‍കാന്‍ മടിക്കരുതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. ബാങ്കുകളോടും ധനകാര്യസ്ഥാപനങ്ങളോടുമാണ് ചിദംബരം ഈ ആവശ്യം ഉന്നയിച്ചത്.

Ads By Google

Subscribe Us:

ദരിദ്രരായവര്‍ വായ്പ ലഭിക്കണമെങ്കില്‍ ബാങ്കുകളില്‍ നിരവധി തവണ കയറി ഇറങ്ങണം. അതേസമയം തന്നെ വലിയ കക്ഷികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണെന്നും ചിദംബരം പറഞ്ഞു.

വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് 1000 കോടി രൂപ വരെ എളുപ്പം വായ്പ ലഭിക്കുമ്പോള്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് ചെറിയ തുക പോലും വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റ് കമ്പനികള്‍ വായ്പ തിരിച്ചടക്കാതെ വന്നാല്‍ പലപ്പോഴും ബാങ്കുകള്‍ക്കാണ് നഷ്ടമെന്നും എന്നാല്‍ സാധാരണക്കാരനെ സംബന്ധിച്ച് അത് വ്യത്യസ്ത സാഹര്യമാണ് ഉണ്ടാക്കുകയെന്നും ചിദംബരം പറഞ്ഞു. വായ്പ അടയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ വീണ്ടും വായ്പ ലഭിക്കുന്നതിനെ വരെ അത് ബാധിക്കുമെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.