എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാം: ശശി തരൂര്‍
എഡിറ്റര്‍
Tuesday 25th March 2014 9:39am

sashi-tharoor

തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍ ) അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് കേന്ദ്രസഹമന്ത്രിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍.

രണ്ട് തവണ മാത്രമാണ് താന്‍ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ കണ്ടതെന്നും അവരുമായി ബന്ധപ്പെട്ട് സുനന്ദ പുഷ്‌കറിനുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറ്റിയിരുന്നതായും ശശി തരൂര്‍ വ്യക്തമാക്കി. മനോരമ ന്യൂസ് സംഘടിപ്പിച്ച കൊടിപ്പട തിരഞ്ഞെടുപ്പ് പരിപാടിയിലാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഐ.പി.എല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍പ് ശശി തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ളളരി തരൂര്‍ സ്ഥാനാര്‍ത്ഥിയായത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് ആഗോപിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥിയ ശശി തരൂര്‍ യഥാര്‍ത്ഥ സ്വത്തു വിവരങ്ങളല്ല തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും ഇടത് സഹചാരിയുമായ ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചിരുന്നത്.

ശശി തരൂര്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരങ്ങളില്‍ സുനന്ദപുഷ്‌കറിന്റെ സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് ചെറിയാന്‍ ആരോപിച്ചിരുന്നത്.

Advertisement