എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേത മേനോന്‍
എഡിറ്റര്‍
Saturday 2nd November 2013 11:11pm

swetha

കൊച്ചി: കൊല്ലത്ത് പ്രസിഡന്‍സി ട്രോഫി വള്ളം കളി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്നെ അപമാനിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേതാ മേനോന്‍. പരാതിയില്‍ ഉറച്ച് നില്‍ക്കുമെന്നും പരാതി ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും ശ്വേത പറഞ്ഞു.

ഇക്കാര്യത്തില്‍ വിശദമായ കത്ത് തയാറാക്കി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിനല്‍കുമെന്നാണ് കൊച്ചിയിലെ വീട്ടില്‍ വച്ച് ശ്വേത  മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

കൊല്ലത്ത് വച്ചുണ്ടായ അപമാനം മറക്കാന്‍ കഴിയില്ല. എനിക്ക് അവരെ അറിയില്ല. അവര്‍ എന്റെ ദേഹത്ത് തൊട്ടത് എന്തിനാണ് എന്നാണെന്റെ ചോദ്യം.

കളക്ടര്‍ കള്ളം പറഞ്ഞതാണ് ഏറ്റവും അപമാനകരമായി തോന്നിയത്. കളക്ടറോട് അവിടെ സംഭവിച്ച എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞതാണ്. കളക്ടര്‍ ഒരു പത്ത് പ്രാവശ്യമെങ്കലും എന്നോട് സോറിയും പറഞ്ഞു.

പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ കളക്ടര്‍ നിലപാട് മാറ്റിയത് വളരെയധികം വിഷമിപ്പിച്ചു. ഇക്കാര്യത്തില്‍ ഞാന്‍ കള്ളത്തരം പറയുന്ന പോലെയായിരുന്നു കളക്ടറുടെ പ്രതികരണമുണ്ടായത്.

ഞാന്‍ കള്ളത്തരം പറയില്ല. കളക്ടര്‍ വിളിച്ചിട്ടാണ് ഞാന്‍ ചടങ്ങിന് പങ്കെടുത്തത്. എന്നാല്‍ തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്നും ശ്വേത ആരോപിച്ചു.

താര സംഘടനയായ അമ്മയടക്കമുള്ള എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നും സംഘടനയോട് ആലോചിച്ച് മുന്നോട്ടു പോകുമെന്നും ശ്വേത അറിയിച്ചു.

Advertisement