എഡിറ്റര്‍
എഡിറ്റര്‍
ഒരുലക്ഷം കുടുംബംഗങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കും: മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 26th January 2013 8:18am

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആഗസ്ത് 15 ന് മുമ്പ് തന്നെ ഇത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തിയതോടെയാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ഗവര്‍ണറുടെ അഭാവത്തില്‍ മുഖ്യമന്ത്രിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരും. സ്ത്രീകളുടെ സുരക്ഷ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന വസ്തുത അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം, വരള്‍ച്ച, മാലിന്യനിര്‍മ്മാര്‍ജനം എന്നിവയാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളം പ്രാമുഖ്യം നല്‍കുന്നത് അടിസ്ഥാനസൗകര്യ വികസനത്തിനാണ്.  കൊച്ചി മെട്രോയുടേയും, സ്മാര്‍ട്ട് സിറ്റിയുടേയും തടസ്സങ്ങള്‍ നീങ്ങിക്കഴിഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം അടുത്ത ഘട്ടത്തിലേക്ക് കടന്നു. അഞ്ച് വിമാനത്താവളമുള്ള അപൂര്‍വ സംസ്ഥാനമായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement