തിരുവനന്തപുരം: കേരളാ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 25 പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു ഡോക്യുമെന്ററി ഒരുക്കുന്നു. ഇതിന് നേതൃത്വം നല്‍കുന്നതാകട്ടെ സംവിധായകനും പ്രമുഖ സംവിധായകന്‍ ശിവന്റെ മകനുമായ സഞ്ജീവ് ശിവനാണ്.

‘ഗേള്‍സ് അണ്‍ലിമിറ്റഡ്’ എന്നാണ് ഈ ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളും ലിംഗപരമായ വേര്‍തിരിവുമാണ് പ്രമേയം.

ഈ കുട്ടികളെ അഞ്ചുപേരടങ്ങുന്ന അഞ്ച് ഗ്രൂപ്പാക്കി തിരിക്കും. ഓരോ ഗ്രൂപ്പും 10മിനിറ്റു ദൈര്‍ഘ്യമുള്ള ചിത്രങ്ങളെടുക്കും. അവരുടെ തിരക്കഥയില്‍, അവര്‍ തന്നെ ഷൂട്ട് ചെയ്യുകയും എഡ്റ്റ് ചെയ്യുകയും ചെയ്ത അഞ്ച് ചിത്രങ്ങള്‍. ഇതെല്ലാം ഒരുമിപ്പിച്ച് ഒറ്റ ചിത്രമാക്കും.

10നും 17നും ഇടയ്ക്കുള്ള കുട്ടികളെയാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത. 1,300 അപേക്ഷകളില്‍ നിന്നാണ് ഈ ഇരുപത്തിയഞ്ചുപേരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിസംബര്‍ 28ന് ആരോഗ്യമന്ത്രി പികെ ശ്രീമതി ഈ ചിത്രത്തിന്റെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.