എഡിറ്റര്‍
എഡിറ്റര്‍
ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; വേദിയില്‍ ഹസനെ പരസ്യമായി ചോദ്യം ചെയ്ത് പെണ്‍കുട്ടി
എഡിറ്റര്‍
Monday 27th March 2017 9:24am

 

തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഹസന്‍ അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്ന പരാമര്‍ശം നടത്തിയത്.


Also read മദ്രസാ അധ്യാപകന്റെ വധം: കൊലപാതകത്തിന് ആഹ്വാനം ചെയ്‌തെന്ന ആരോപണത്തില്‍ ബി.ജെ.പി എം.പിക്കെതിരെ അന്വേഷണം


എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത പെണ്‍കുട്ടി ഹസന്റെ നിലപാടിനെ വേദിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഏത് തരം അശുദ്ധിയാണ് താങ്കള്‍ ഉദേശിക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം. ഇതിനുള്ള മറുപടിയിലും ഹസന്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്നു.


Dont miss ‘ഇത് ക്രൈം ആണ് ജേര്‍ണലിസമല്ല, മംഗളം ടി.വിയ്‌ക്കെതിരെ കേസെടുക്കണം’; മംഗളം ടി.വിയുടെ ആദ്യവാര്‍ത്തയെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു 


ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യന്‍ ആയാലും അുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടതില്ലെന്ന ആഭിപ്രായമാണ് തനിക്കെന്നായിരുന്നു ഹസന്റെ പരാമര്‍ശം. പിന്നീട് വേദിയില്‍ നിന്നെഴുന്നേറ്റ പെണ്‍കുട്ടി ഏത് തരം അശുദ്ധിയെക്കുറിച്ചാണ് നിങ്ങള്‍ പറഞ്ഞതെന്ന് മനസ്സലായില്ലെന്നും രക്തമാണ് ഉദേശിച്ചതെങ്കില്‍ ഞാനും താങ്കളുമെല്ലാം അതിന്റെ ഭാഗമല്ലേയെന്നും ചോദിച്ചു.

മറുപടിയിലും നിലപാടില്‍ ഉറച്ച് നിന്ന ഹസന്‍ രക്തം ശരീരത്തില്‍ നിന്നും കൂടുതലായി നഷ്ടമാകുന്ന സമയങ്ങളില്‍ വ്രതങ്ങളും കൂടുതല്‍ യാത്രകളും ബുദ്ധിമുട്ടാകുമെന്നും ഈ വിഷയത്തില്‍ ഇപ്പോള്‍ തനിക്ക് ഇത്രയേ പറയാന്‍ കഴിയുകുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.

 

RELATED POSTS:


തീണ്ടാപ്പാടുള്ള തീണ്ടാരിപ്പാടുകള്


2.


സാനിറ്ററി പാഡ് പത്രത്തുണ്ടുകളില്‍ പൊതിഞ്ഞുകെട്ടി തരാന്‍ ഞങ്ങള്‍ വാങ്ങുന്നത് കൈക്കൂലിയൊന്നുമല്ല’ സ്ത്രീകളോട് സംവദിക്കുന്ന ആറ് ചിത്രങ്ങള്‍ 


3.


‘ആര്‍ത്തവം എന്തുകൊണ്ട് മതപരമായ വിലക്കുകള്‍ നേരിടുന്നു?”; സുപ്രിം കോടതിയോട് വിദ്യാര്‍ത്ഥികളുടെ ചോദ്യം


4.


ആര്‍ത്തവ പരിശോധന: സ്ഥാപനത്തിന് സാനിറ്ററി നാപ്കിനുകള്‍ അയയ്ക്കാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം


5.


ആര്‍ത്തവത്തെ മരണത്തോടുപമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയില്‍ വ്യാപക പ്രതിഷേധം


6.


 ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മറ്റെന്താണ് നിശാന്തിനി ഐ.പി.എസ് പിന്തുടരുന്നത്? 


7.


ആര്‍ത്തവം ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഒരു കുഴപ്പവും ഇല്ല: സ്വാമി സന്ദീപാനന്ദഗിരി 


 

Advertisement