തിരുവനന്തപുരം: കോഴിക്കോട്ടെ പെണ്‍കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍. കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമം നടക്കുന്നുണ്ട്. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും ബേജാര്‍ തോന്നുന്നത് സ്വാഭാവികമാണ്.

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സഭവത്തില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ പഠിച്ച കോളജിലെ അധ്യാപികമാര്‍ പറയുകയുണ്ടായെന്നും വി.എസ് പറഞ്ഞു.