പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ അത്ര തന്നെ കായിക ക്ഷമത ഇല്ലെന്നാണ് നിങ്ങള്‍ കരുതിവെച്ചതെങ്കില്‍ തെറ്റി. ആണിന്റേയും പെണ്ണിന്റേയും കായിക ക്ഷമത ഏതാണ്ട് ഒരു പോലെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

പിന്നീട് പ്രായത്തില്‍ വരുന്ന വ്യത്യാസത്തിനനുസരിച്ചാണ് അതില്‍ മാറ്റം വരുക. കായികാഭ്യാസത്തില്‍ ആണിനും പെണ്ണിനും വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങള്‍ വെയ്‌ക്കേണ്ട കാര്യം തന്നെയില്ലെന്നാണ് ഐ.യു ബ്ലുമിംഗ്ടണിലെ പ്രൊഫസറായ ജ്യോല്‍ സ്‌റ്റേജര്‍ പറയുന്നത്.

Subscribe Us:

എന്നാല്‍ പ്രായം കൂടുന്നതിനനുസരിച്ച് ആണിന്റേയും പെണ്ണിന്റേയും കായികക്ഷമതയില്‍ മാറ്റം വരുമെന്നും അവര്‍ പറയുന്നു. ആറ് വയസ്സിനും ഒമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കായിക ക്ഷമത ഏതാണ്ട് തുല്യമായിരിക്കും.

എന്നാല്‍ പതിമൂന്ന് വയസ്സിന് ശേഷം ആണിന് ആരോഗ്യപരമായി ശക്തി കൂടും. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികള്‍ പെട്ടെന്ന് നീളം വെയ്ക്കും. നീന്തല്‍ മത്സരങ്ങളിലൊക്കെ തന്നെ ചെറിയപ്രായത്തിലുള്ള കുട്ടികളില്‍ ആണിനേക്കാള്‍ മികച്ച പ്രകടനം നടത്തുക പെണ്‍കുട്ടികളായിരിക്കും. എന്നാല്‍ ബലപരീക്ഷണങ്ങള്‍ നടത്തുന്ന മത്സരത്തിലെല്ലാം തന്നെ ആണിനെ കവച്ചുവെയ്ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയാറില്ല.