കഴിഞ്ഞ ദിവസം മരിച്ച ശിവസേന നേതാവ് താക്കറെയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷണ വിഭാഗത്തിന്റെ വീഴ്ച്ചയാണ്.

ഐ.ടി ആക്ടിലെ വകുപ്പുകള്‍ ഉന്നയിച്ച് കൊണ്ടായിരുന്നു പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായല്ല രാജ്യത്ത് ഐ.ടി ആക്ട് ഉപയോഗിച്ച് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തിന് മേല്‍ പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കൈകടത്തുന്നത്.

എന്നാല്‍ പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത് ഐ.ടി ആക്ട് ദുരുപയോഗം ചെയ്തല്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം ലഭിക്കാത്തതിനാലാണ് അങ്ങനെ സംഭവിച്ചത്.

ബാല്‍ താക്കറെ വിമര്‍ശിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണ്. ഇത് ഐ.ടി ആക്ടിനെ ദുരുപയോഗം ചെയ്തതാണെന്ന് കരുതുന്നില്ല.

ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളെകുറിച്ചും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനെതിരായിട്ടുള്ളതാവരുത് ഒരു നിയമവും.അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണ് കുട്ടികളെ അറസ്റ്റ് ചെയ്തത്.