എഡിറ്റര്‍
എഡിറ്റര്‍
സംസ്‌കൃത ശ്ലോകം ചൊല്ലാത്തതിന് പെണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ പാവാടയില്ലാതെ ഓടിച്ചു
എഡിറ്റര്‍
Tuesday 7th February 2017 2:41pm

school

വാരാണസി: സംസ്‌കൃതം പാഠങ്ങള്‍ മനപാഠമാക്കാത്തതിന് പെണ്‍കുട്ടികളെ പാവാടയില്ലാതെ ഓടിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം.

സോന്‍ഭാദ്ര ജില്ലയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ജൂണിയര്‍ ഹൈസ്‌ക്കൂളിലാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന 15 പെണ്‍കുട്ടികളെ പാവാടയില്ലാതെ ഓടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീനാ സിങ്ങിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരൂു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


Also Read: അതെ, മലയാളികള്‍ ഇത്രയേറെ വംശീയവാദികളും സ്ത്രീവിരുദ്ധരും ലൈംഗിക ദാരിദ്ര്യമുള്ളവരുമാണ്: സംശയമുള്ളവര്‍ ഡോ. ആതിരയുടെ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ നോക്കൂ 


പെണ്‍കുട്ടികളോട് ചില സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലാന്‍ മീന സിങ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതു ചൊല്ലാന്‍ കഴിയാത്ത 15 പെണ്‍കുട്ടികളോട് അടുത്ത ദിവസം മുതല്‍ ക്ലാസിനു പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏത്തമിടാനും പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ നിരോധിച്ച ശിക്ഷാ രീതിയാണിത്.

പിന്നീട് കുട്ടികളോട് പാവാട ഊരി സ്‌കൂള്‍ ഗ്രൗണ്ടിനു ചുറ്റും ഓടാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ ഇക്കാര്യം വീട്ടില്‍ അറിയിക്കുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിയുമായി അധികൃതരെ സമീപിക്കുകയുമായിരുന്നു.

Advertisement