കോഴിക്കോട്: ചെഗുവേരയും ഭാരതവുമായി എന്താണ് ബന്ധമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ച കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യ വര്‍ഷം. വിഷ്ണുപ്രിയ മഹേശ്വരന്‍ എന്ന നിയമ വിദ്യാര്‍ത്ഥിനിയ്ക്കാണ് കമന്റുകളില്‍ അസഭ്യവര്‍ഷം നേരിടേണ്ടി വന്നത്.

ഇന്നലെ വൈകീട്ടാണ് വിഷ്ണുപ്രിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

‘അറിയാന്‍ വയ്യാത്തോണ്ട് ചോദിക്കുവാ. ചെഗുവേരയും ഭാരതവുമായി എന്താ ബന്ധം ???’ എന്നായിരുന്നു വിഷ്ണുപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.


Don’t Miss: ‘ കേരളം കൊലപാതകങ്ങളുടെ കേന്ദ്രം’; ആര്‍.എസ്.എസ് പ്രചരണങ്ങളെ വാര്‍ത്തയാക്കി കേരളം പിടിക്കാന്‍ അര്‍ണബിന്റെ പുതിയ ചാനല്‍


വ്യാജ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് അസഭ്യം നിറഞ്ഞ കമന്റുകള്‍ വന്നിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. സി.പി.ഐ.എം-എസ്.എഫ്.ഐ പ്രവര്‍ത്തകരുടേതെന്ന് തോന്നിപ്പിക്കുന്നതാണ് ഈ അക്കൗണ്ടുകള്‍.

അതേസമയം ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അസഭ്യവര്‍ഷം നേരിടേണ്ടിവന്ന വിഷ്ണുപ്രിയയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയ്ക്ക് നേരെ ഇത്തരം കമന്റുകളിട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വിഷ്ണുപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്: