എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റൂ ഗ്രൂപ്പിന്റെ പി.കെ ദാസ് മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; ഉത്തരവാദികള്‍ മാനേജുമെന്റെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Tuesday 14th March 2017 7:38pm

പാലക്കാട്: നെഹ്‌റൂ ഗ്രൂപ്പിന്റെ കീഴിലുള്ള പി.കെ. ദാസ് മെഡിക്കല്‍ കോളേജില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി മരിച്ചു. ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ സൗമ്യയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.

സൗമ്യയ്‌ക്കൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു ജീവനക്കാരിയായ അശ്വതി ഇപ്പോഴും അത്യാസന്ന നിലയില്‍ തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍, ജോലിയില്‍ നിന്നും രാജി വച്ച ഇരുവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ മാനേജുമെന്റ് തയ്യാറാകാത്തതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്.


Also Read:റിസര്‍വ്വ് ബാങ്കിനെ പിന്നേയും വെട്ടിച്ച് ‘ചില്‍ഡ്രന്‍സ് ബാങ് ഓഫ് ഇന്ത്യ’; പത്തു ലക്ഷത്തിന്റെ കള്ളനോട്ട് നിക്ഷേപിക്കാന്‍ ശ്രമിക്കവെ വ്യാപാരി പിടിയില്‍


 

പി.കെ ദാസ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം ജീവനക്കാരായിരുന്നു സൗമ്യയും അശ്വതിയും.

Advertisement