എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ വിദ്യാര്‍ത്ഥിനി ബസില്‍ കുടുങ്ങിയതറിയാതെ ഡ്രൈവര്‍ ബസ് പൂട്ടി പോയതായി പരാതി
എഡിറ്റര്‍
Wednesday 11th November 2015 9:11am

scoolbus-saudiജിദ്ദ:  മുബാറസ് അല്‍ ആഷയിലെ സ്‌കൂള്‍ബസ്സില്‍ കുട്ടികുടുങ്ങിയതറിയാതെ ഡ്രൈവര്‍ ബസ് പൂട്ടി പോയതായി സൗദിയിലെ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബസ്സില്‍ഇരുന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട യാത്രക്കാര്‍ പോലീസിനെ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാഹനം തുറന്ന് കുട്ടിയെ പുറത്തെത്തിക്കുകയും ചെയ്തു.

കുട്ടികളെല്ലാം ബസ്സില്‍ നിന്നും ഇറങ്ങിയോ എന്ന് ഉറപ്പുവരുത്താതെയാണ് ഡ്രൈവര്‍ ബസ് പൂട്ടി പോയത്. സ്‌കൂളില്‍ നിന്നും മാറി ഏറെ ദൂരെയാണ് ബസ് നിര്‍ത്തിയിട്ടത്.

അതുകൊണ്ട് തന്നെ കുട്ടി സ്‌കൂളിലെത്താത്ത വിവരം ആര്‍ക്കും അറിയാനും സാധിച്ചില്ല, ഡ്രൈവറുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.

കഴിഞ്ഞ മാസം ജിദ്ദയില്‍ സ്‌കൂള്‍ബസില്‍ കുടുങ്ങിയ ആറ് വയസുകാരി മരണപ്പെട്ടിരുന്നു

Advertisement