എഡിറ്റര്‍
എഡിറ്റര്‍
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് പത്തൊമ്പത് കാരിയെ ജീവനോടെ കുഴിച്ചുമൂടി; രണ്ട് മണിക്കൂറിനു ശേഷം നാട്ടുകാര്‍ കുട്ടിയെ രക്ഷിച്ചു; വീഡിയോ
എഡിറ്റര്‍
Wednesday 10th May 2017 9:28pm

 

പാട്ന: ബീഹാറിലെ ഗോവിന്ദ്പൂരില്‍ ഭൂസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പത്തൊമ്പതുകാരിയെ ജീവനോടെ കുഴിച്ചുമൂടി. പെണ്‍കുട്ടിയുടെ വീട്ടുകാരും സ്ഥലത്തെ വ്യവസായിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം. പെണ്‍കുട്ടിയെ കുഴിച്ച് മൂടിയതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷിക്കുന്നത്.


Also read ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ 


കുടുംബത്തോടുള്ള ദേഷ്യത്തിന്റെ പേരിലാണ് അമിത് ഷാ എന്ന വ്യവസായി കുട്ടിയെ കുഴിച്ച് മൂടിയത്. പത്തൊമ്പത്കാരിയായ ഖുശ്ബു ഖാട്ടോനെയെയാണ് അമിത് ഷായുടെ നിര്‍ദേശപ്രകാരം മൂന്ന് പേര്‍ചേര്‍ന്ന് കുഴിച്ച് മൂടിയത്.

Also read സാധനങ്ങള്‍ വാങ്ങാന്‍ പോയ ഖുശ്ബുവിനെ പിടിച്ചുകൊണ്ടുപോയി മൂന്നടി താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ട ശേഷം മണ്ണിട്ട് മൂടുകയായിരുന്നു ഇവര്‍. കടയില്‍ പോയ മകള്‍ ഏറെ നേരം കഴിഞ്ഞിട്ടും മകള്‍ തിരിച്ചെത്താതെ വന്നതോടെയാണ് അച്ഛന്‍ മുഹമ്മദ് അന്‍സാരിയും അമ്മ സഞ്ചനയും ഖുശ്ബുവിനെ അന്വേഷിച്ചിറങ്ങുന്നത്.

മകളെ കുഴിച്ച് മൂടിയ സ്ഥലത്തെത്തിയ ഇവര്‍ മണ്ണ് ഉയര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കുഴിച്ചു നോക്കുകയായിരുന്നു. ആഴത്തില്‍ കുഴിച്ചപ്പോഴാണ് ഖുശ്ബുവിനെ കണ്ടെത്തുന്നത്. ജീവനുണ്ടെന്ന് വ്യക്തമായതോടെ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

 വീഡിയോ: 

Advertisement