തിരുവല്ല: ഓട്ടോറിക്ഷയില്‍വച്ച് പീഡനശ്രമത്തിനിടെ ചാടി രക്ഷപ്പെട്ട യുവതിയെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ നേഴ്‌സാണ് പീഡനശ്രമത്തിനു ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പുഷ്പഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 11നു ശേഷം ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്കു പോകവെയാണ് സംഭവം. വീടിനു സമീപം ഓട്ടോറിക്ഷ നിര്‍ത്താതെ മുന്നോട്ടുപോയതേത്തുടര്‍ന്ന് രക്ഷപെടാനായി യുവതി ഓട്ടോയില്‍ നിന്നു പുറത്തേയ്ക്കു ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.