എഡിറ്റര്‍
എഡിറ്റര്‍
വിതുര: പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായി മജിസ്‌ട്രേറ്റുമാരുടെ മൊഴി
എഡിറ്റര്‍
Tuesday 12th November 2013 2:50pm

girl

കോട്ടയം: ##വിതുര കേസിലെ പ്രതികളെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നതായി മജിസ്‌ട്രേറ്റുമാരുടെ മൊഴി. കോട്ടയത്തെ പ്രത്യേക കോടതിയിലാണ് മജിസ്‌ട്രേറ്റുമാര്‍ മൊഴിനല്‍കിയത്.

തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നതാണെന്നാണ് മൂന്ന് മജിസ്‌ട്രേറ്റുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. തിരിച്ചറിയല്‍ പരേഡ് നടത്തിയ മജിസ്‌ട്രേറ്റുമാരെ  ഇന്ന് വിസ്തരിച്ചപ്പോഴാണ് മൊഴിനല്‍കിയത്.

കഴിഞ്ഞ മാസം വിചാരണ വേളയില്‍ പ്രതികളെ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് സാധിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.

ഏഴ് കേസുകളിലെ വിചാരണ പൂര്‍ത്തിയായപ്പോള്‍ പ്രതികളെ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് സാധിച്ചിരുന്നില്ല.  15 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ പ്രതികളെ ഓര്‍ത്തെടുക്കാനാകില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു.

1995 നവംബറിലാണ് വിതുര കേസ് നടക്കുന്നത്.  വിതുര സ്വദേശിയായ അജിത ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തിയെന്നും ഒന്നാം പ്രതിയായ സുരേഷിന് കൈമാറിയെന്നുമാണു കേസ്.

Advertisement