കോഴിക്കോട്: ചികിത്സയിലായിരുന്ന യുവതി ആശുപത്രിയുടെ നാലാം നിലയില്‍നിന്ന് വീണു മരിച്ച നിലയില്‍. ബേപ്പൂര്‍ നടുവട്ടം പാലാട്ടുപറമ്പില്‍ സുനില്‍സദനത്തില്‍ സുപ്രിയ (31) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മലാപ്പറമ്പിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

പനി ബാധിച്ച സുപ്രിയയെ ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവാണ് രാത്രി കൂടെനിന്നിരുന്നത്. പുലര്‍ച്ചെ യുവതിയുടെ നിലവിളികേട്ട് എത്തിയവര്‍ താഴെ തറയില്‍ സുപ്രിയ വീണുമരിച്ച നിലയില്‍ കാണുന്നത്. നടക്കാവ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
അടുത്തിടെ വിവാഹ മോചനം നേടിയ സുയുവതി വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.