എഡിറ്റര്‍
എഡിറ്റര്‍
നഗ്ന ചിത്രം പകര്‍ത്തല്‍: വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
എഡിറ്റര്‍
Wednesday 12th June 2013 8:16pm

sexual-assualt

ആലുവ:  സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി കാമുകന് അയച്ചുകൊടുത്ത കേസില്‍ വിദ്യാര്‍ഥിനി അറസ്റ്റില്‍. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്.
Ads By Google

പെരുമ്പാവൂരിലെ സ്വകാര്യ കോളജിലെ എം.ബി.എ വിദ്യാര്‍ഥിനിയാണ് പ്രതി.

ഇംഗ്ലണ്ടിലെ തന്റെ കാമുകന്റെ നിര്‍ദേശപ്രകാരമാണ് ചിത്രങ്ങള്‍ അയച്ച് കൊടുത്തതെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.

ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനി പിടിയിലായത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

സുഹൃത്തുക്കളായ മൂന്ന് പെണ്‍കുട്ടികളുടെ നഗ്ന ചിത്രമാണ് വിദ്യാര്‍ത്ഥിനി ക്യാമറയില്‍ പകര്‍ത്തിയത്. ഇംഗ്ലണ്ടിലുള്ള കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Advertisement