30 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ കേവലം 11 സിനിമകളേ അദ്ദേഹത്തിന്റെ റെക്കോര്‍ഡിലുള്ളുവെങ്കിലും 11-ഉം ജനമനസാക്ഷിയെ കീഴടക്കിയവയാണ്. അവസാനം പദ്മശ്രീയും അദ്ദേഹത്തെ തേടിയെത്തി.


അതെ, നമ്മള്‍ ഗിരീഷ് കാസറവള്ളിയെന്ന കന്നട സിനിമയിലെ വൃദ്ധനായ ആ അതികായനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യന്‍ സിനിമയെ അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയ കാസറവള്ളിയെ ഇപ്പോള്‍ നമ്മള്‍ അര്‍ഹമായ രീതിയില്‍ ബഹുമാനിച്ചിരിക്കുന്നു. 11-ാമത് ഫില്‍ക്ക മേളയില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹമിപ്പോള്‍ തിരുവനന്തപുരത്തുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ 6 സിനിമകള്‍ ഫെസ്റ്റിവല്ലില്‍ പ്രദര്‍ശിപ്പിക്കും.

‘കര്‍ണാടകത്തിന്റെ ക്ലാസിക്കല്‍ കലാരൂപമായ യക്ഷഗാനം കുഞ്ഞുന്നാളുമുതലേ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.കേശളളൂരിലെ എന്റെ വീടിനു മുമ്പില്‍ വിവിധ രീതികളില്‍ ഈ കലാരൂപം അവതരിപ്പിക്കുമ്പോഴൊക്കെ ഞാന്‍ നോക്കി നില്‍ക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. പുരാതന ഐതിഹ്യങ്ങളെ ആധാരമാക്കിയുള്ള ഈ കലാരൂപങ്ങള്‍ അക്ഷരജ്ഞാനം പോലുമില്ലാത്ത സാധരണക്കാരിലേക്ക് ഇറങ്ങി ചെല്ലുന്നത് അത്ഭുതമാണ്.’ഗിരീഷ് ഗൃഹാതുര ഓര്‍മ്മകളിലേക്ക് ഊൡയിടുന്നു.

ആകസ്മികമായാണ് ഗിരീഷ് സിനിമയിലേക്ക് കടന്നുവന്നത്. ഫാര്‍മസിയില്‍ ബിരുദം നേടിയതിനു ശേഷം. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്.  പ്രധാനപ്പെട്ട എല്ലാ സിനികളും അദ്ദേഹം കണ്ടു. ഗൗരവമുള്ള സിനിമകളോട് കമ്പം തോന്നാന്‍ അതായിരുന്നു കാരണം.

‘ഞങ്ങളുടെ കാലത്തില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ യുവത്വത്തിന് ഒരുപാട് നല്ല സിനിമകള്‍ കാണാനുള്ള സൗകര്യമുണ്ട്. വാസ്തവത്തില്‍ ഈ നഗരത്തില്‍ ചലച്ചിത്രമേളകള്‍ വരുമ്പോഴൊക്കെ അവാര്‍ഡ് നേടിയ സിനിമകള്‍ കാണാനുള്ള യുവാക്കളുടെ ഉത്സാഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ലോകസിനിമയെന്നാല്‍ ഹോളീവുഡാണെന്നായിരുന്നു ഞങ്ങളുടെ കാലത്തെ യുവാക്കള്‍ കരുതിയിരുന്നത്.’ അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ അവയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ പകര്‍ന്നുതരുമ്പോള്‍ ഹോളീവുഡ് സിനിമകള്‍ കേവലം അമേരിക്കന്‍ വീക്ഷണമാണ് നമുക്ക് നല്‍കുന്നതെന്നാണ് ഗിരീഷിന്റെ അഭിപ്രായം.

‘ചലച്ചിത്രമേളകള്‍ ജനങ്ങളുടെ ചലച്ചിത്ര സംസ്‌കാത്തെ പരിപോഷിപ്പിക്കന്നവയാണ്. സിനിമാ സംസ്‌കാരം കേവലം നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കര്‍ണാടക പോലെയുള്ള സാക്ഷരത നിരക്ക് വളരെ താഴ്ന്ന സംസ്ഥാനങ്ങളെ അപേക്ഷച്ച് കേരളത്തില്‍ പ്രബുദ്ധരായ കാഴ്ചക്കാരാണുള്ളത്. ആഗോഗ്യകരമായ സിനിമാ വ്യവസായമുണ്ടാകണമെങ്കില്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. ചുറ്റുമുള്ള സമൂഹത്തെയും ലോകത്തെയും പറ്റി ശരിയായ ധാണകള്‍ നമുക്ക് ഉണ്ടാക്കാന്‍ നല്ല സിനിമകള്‍ക്കേ കഴിയൂ.’ അദ്ദേഹം പരഞ്ഞു.

മലയാള സിനിമകളുടെ നല്ലൊരു നിരീക്ഷകനാണ് ഗിരീഷ്. അതിന്റെ ജീര്‍ണതയില്‍ അദ്ദേഹം ദുഖിക്കുന്നു.’എന്റെ അഭിപ്രായത്തില്‍ 60കള്‍ മുതല്‍ 70കള്‍ വരെയായിരുന്നു മലയാള സിനിമകളുടെ സുവര്‍ണകാലം. പത്മരാജന്റെയും ഹരിഹരന്റെയും സിനിമകള്‍ മലയാള സിനിമയെ ലോകത്തേക്കുയര്‍ത്തി. എന്നാല്‍ ഇന്ന് മലയാള സിനിമയുടെ നന്മയെ കമ്പോള-സാമ്പത്തിക താല്‍പര്യങ്ങള്‍ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്’ അദ്ദേഹം വേദനിക്കുന്നു.