എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയത പടര്‍ത്തുന്ന കേന്ദ്രമന്ത്രിയുടെ നാലു പ്രസ്താവനകള്‍: ‘ജനസംഖ്യാ നിയന്ത്രണം മുതല്‍ കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കാനുള്ള ശ്രമംവരെ’
എഡിറ്റര്‍
Friday 13th October 2017 11:34am


കോഴിക്കോട്: മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്‌ലിം സംസ്ഥാനമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന അദ്ദേഹം നാളിതുവരെ സ്വീകരിച്ചുപോന്ന വര്‍ഗീയ നിലപാടിന്റെ തുടര്‍ച്ചയെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്ന ആര്‍.എസ്.എസ് നിലപാടിനെ പലതവണ ഏറ്റുപിടിച്ച മന്ത്രി അധികാരത്തിലെത്തിയതിനു പിന്നാലെ ഇതിനെ പ്രതിരോധിക്കാന്‍ പലനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.

ആദ്യം മുസ്‌ലിം ജനസംഖ്യയെന്ന് തുറന്നുപറയാതെ ജനസംഖ്യാ വര്‍ധനവ് എന്ന വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 2016 ഏപ്രില്‍ 21ന് പശ്ചിമബംഗാളിലെ സാംസ്‌കാരിക യാത്രയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞത് ഹിന്ദുക്കള്‍ക്കും മുസ് ലിങ്ങള്‍ക്കും രണ്ടു കുട്ടികള്‍ മതിയെന്നായിരുന്നു.

 2016 ഏപ്രില്‍ 21ന് പറഞ്ഞത് (പശ്ചിമബംഗാളിലെ സാംസ്‌കാരിക യാത്രയില്‍ പറഞ്ഞത്)

‘ഹിന്ദുക്കള്‍ക്ക് രണ്ടു കുട്ടികള്‍ക്ക് മതി. മുസ് ലീങ്ങള്‍ക്കും രണ്ടു കുട്ടികള്‍ മതി. നമ്മുടെ ജനസംഖ്യ കുറയുകയാണ്. നമ്മുടെ ജനസഖ്യ കുറഞ്ഞ ഏഴു ജില്ലകളാണ് ബീഹാറിലുള്ളത്. ജനസംഖ്യാ നിയമങ്ങള്‍ മാറണം. അപ്പോള്‍ മാത്രമേ നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം പാകിസ്ഥാനെപ്പോലെ നമുക്കും നമ്മുടെ പെണ്‍മക്കളെ മറയ്ക്കുള്ളില്‍ നിര്‍ത്തേണ്ടിവരും.’


Must Read:  ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല; പ്രണയത്തെ കുറിച്ച് സൗബിന്‍


ജനസംഖ്യാ വര്‍ധനവ് കുറയ്ക്കാന്‍ എല്ലാവര്‍ക്കും രണ്ടു കുട്ടികള്‍ എന്ന നയം കൊണ്ടുവരണമെന്ന് പറഞ്ഞ മന്ത്രി 2016 ഒക്ടോബറില്‍ ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാനാണ് ആവശ്യപ്പെട്ടത്. ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും ഇതിനെ ഗൗരവമായി കാണണമെന്നും പറഞ്ഞായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന.

2016 ഒക്ടോബര്‍ 24ന് പറഞ്ഞത്

‘രാജ്യത്തെ ഹിന്ദു സമുദായത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കേണ്ട ആവശ്യകതയുണ്ട്. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദു ജനസംഖ്യ കുറയുന്നതിനാല്‍ ഹിന്ദുക്കള്‍ ഈ പ്രശ്‌നം ഗൗരവമായെടുക്കണം.’

നോട്ടുനിരോധനത്തിനു പിന്നാലെ ഗിരിരാജ് സിങ് വീണ്ടും നിലപാട് മാറ്റി. ഇന്ത്യയില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിയമനം കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹം അന്നുപറഞ്ഞത്.

2016 [ഡിസംബര്‍ 5ന് പറഞ്ഞത്)

‘നോട്ടുനിരോധനത്തിനുശേഷം മികച്ച ഇന്ത്യയിലേക്കുള്ള അടുത്ത പടി ജനസംഖ്യാനിയന്ത്രണത്തിന് നിയമം കൊണ്ടുവരികയെന്നത്. ബംഗ്ലാദേശിലും മലേഷ്യയിലും ജനസംഖ്യാനിയന്ത്രണ നിയമങ്ങളുണ്ട്. അതുകൊണ്ട് ഇന്ത്യയിലും അതു വരുന്നതില്‍ തെറ്റില്ല’

ഒക്ടോബര്‍11 ഏറണാകുളത്ത് പറഞ്ഞത്

‘മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്‌ലിം സംസ്ഥാനമായി മാറ്റാന്‍ ശ്രമം നടക്കുകയാണ്. മലപ്പുറത്തെ ജനസംഖ്യാ വര്‍ധനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്.’

ജനസംഖ്യയുടെ വിഷയം ഉയര്‍ത്തിക്കാട്ടി ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ വര്‍ഗീയത പടര്‍ത്താന്‍ ദേശീയ തലത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നടത്തുന്ന ശ്രമം കേരളത്തിലും പരീക്ഷിക്കുകയാണ് ജനരക്ഷായാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലൂടെ ഗിരിരാജ് സിങ് ലക്ഷ്യമിട്ടതെന്നതെന്നാണ് അദ്ദേഹത്തിന്റെ മുന്‍ നിലപാടുകള്‍ വെളിവാക്കുന്നത്.

Advertisement