കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാള അന്തരിച്ചു. എണ്‍പത്തേഴ് വയസായിരുന്നു. കാഠ്മണ്ഡുവില്‍ മകളുടെ വസതിയി ഉച്ചക്ക് 12.10ഓടെയായിരുന്നു അന്ത്യമെന്ന് നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് പ്രസിഡന്റ് ഗോപാല്‍ മാന്‍ ശ്രേസ്ത നേപ്പള്‍ ടെലിവിഷനലൂടെ അറിയിച്ചു.

നിലവിലെ നേപ്പാളി ഭരണ മുന്നണിയായ സി പി എന്‍- യു എം എല്‍ കക്ഷിയുടെ രൂപീകരണത്തില്‍ പങ്ക് വഹിച്ച കൊയ്‌രാള കുറച്ച് കാലമായി അസുഖബാധിതനായിരുന്നു. രോഗം അല്‍പം ഭേദമായതിനെ തുടര്‍ന്ന് ഗംഗാ ലാല്‍ ഹാര്‍ട്ട് സെന്ററില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കൊയ് രാള മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.