എഡിറ്റര്‍
എഡിറ്റര്‍
ഗിരീഷ് പുത്തഞ്ചേരിയുടെ മക്കള്‍ സിനിമയിലേക്ക്
എഡിറ്റര്‍
Sunday 28th October 2012 4:13pm

അനശ്വരനായ ഗാനരചയിതാവ്‌ ഗിരീഷ് പുത്തഞ്ചേരിയുടെ പാത പിന്തുടര്‍ന്ന്‌ കൊണ്ട് അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിലേക്കെത്തുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മക്കളായ ജിതിന്‍ കൃഷ്ണനും ദിന്‍നാഥും സിനിമയിലേക്ക് കടന്ന് വരുന്നത്.

Ads By Google

ജിതിന്‍ സഹസംവിധായനായും ദിന്‍നാഥ് ഗാനരചയിതാവായുമാണ് സിനിമയിലെത്തുന്നത്. സിനിമയിലേക്കുള്ള കടന്ന വരവില്‍ ആകാംക്ഷയുണ്ടെന്നും  സിനിമയിലേക്ക് കടന്ന് വരാന്‍ പറ്റിയ സിനിമയാണിതെന്നും ബിരുധവിദ്യാര്‍ത്ഥിയായ  ജിതിന്‍ പറഞ്ഞു.

സുധീര്‍ അമ്പലപ്പാടിന്റെ ബ്രെയ്ക്കിങ് ന്യൂസ് എന്ന ചിത്രത്തില്‍ ജിതിന്‍ അസിസ്റ്റന്റ് ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നു. സ്‌ക്രീനിന് പിന്നില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ രണ്ട് ചിത്രങ്ങളും തന്നെ സഹായിക്കുമെന്നും ഒരു നല്ല നടനാകണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ജിതിന്‍ പറഞ്ഞു.

ദിന്‍നാഥിന് തന്റെ അച്ഛന്റെ വഴികള്‍ തന്നെയാണ് ഇഷ്ടം. എന്നാല്‍ എഴുതാനിരിക്കുമ്പോള്‍ കൈ വിറയ്ക്കുമെന്നാണ് ദിന്‍ പറയുന്നത്. തന്റെ അച്ഛന് സിനിമാലോകത്തുള്ള നല്ല പേരിന് താന്‍ കളങ്കമാകരുതെന്നും ദിന്‍നാഥ് പറഞ്ഞു.

Advertisement